ഫ്രൻഡ്സ് മദീന ഇഫ്താർ സംഗമം
text_fieldsമദീന: മദീനയിലെ കല, കായിക, സാംസ്കാരിക മേഖലയിലെ പ്രമുഖ വ്യക്തികളും വിവിധ ക്ലബ് അംഗങ്ങളും പങ്കെടുത്ത ഫ്രൻഡ്സ് മദീന ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഇഫ്താർ വിരുന്ന് വ്യത്യസ്ത അനുഭവമായി. ലീഗാ ഓപൺ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഇഫ്താർ മീറ്റിന് ക്ലബ് പ്രസിഡന്റ് അജ്മൽ മൂഴിക്കൽ, വൈസ് പ്രസിഡന്റ് ഹനീഫ കുന്ദമംഗലം, ജനറൽ സെക്രട്ടറി മഹ്ഫൂസ് കുന്ദമംഗലം, ട്രഷറർ ഫൈസൽ വടക്കൻ, മാനേജർ മുഹമ്മദ് യാസർ, ക്ലബ് എക്സിക്യൂട്ടിവ് അംഗങ്ങളായ ജലീൽ കുറ്റ്യാടി, അജ്മൽ അജൂസ്, മുനീർ നിലമ്പൂർ ഹർഷദ്, മുഹമ്മദ് ഹാസിഫ്, റഷാദ് മൂഴിക്കൽ, നുഹ്മാൻ, സൈനു ആരാമ്പ്രം, സൈനുൽ ആബിദീൻ, അൻഫിൽ, അഫ്സൽ എന്നിവരും മറ്റു ക്ലബ് അംഗങ്ങളും നേതൃത്വം നൽകി.

