ഫ്രണ്ട്സ് മദീന ക്ലബ് ഇസ്ലാമിക ചരിത്ര പഠനയാത്ര സംഘടിപ്പിച്ചു
text_fieldsഫ്രണ്ട്സ് ക്ലബ് മദീനയിൽ സംഘടിപ്പിച്ച ചരിത്ര പഠനയാത്രയിൽ പങ്കെടുത്തവർ
മദീന: ഫ്രണ്ട്സ് മദീന ക്ലബ് ഇസ്ലാമിക ചരിത്ര പഠനയാത്ര സംഘടിപ്പിച്ചു. പണ്ഡിതനും പ്രഭാഷകനുമായ ജാഫർ എളമ്പിലാക്കോട് നേതൃത്വം നൽകിയ യാത്രയിൽ ഉഹ്ദ് യുദ്ധഭൂമി, പ്രവാചക കാലത്ത് ജീവിച്ചിരുന്ന കഅബ് ബിനു അഷ്റഫ് എന്ന ജൂത കവിയുടെ കോട്ടയും കിണറും, മസ്ജിദുന്നൂർ, അൽ ഇഹ്ൻ കിണർ, ബിഅർ ഗർസ്, സൽമാൻ ഫാരിസിയുടെ തോട്ടം, പ്രവാചകന് അനന്തര സ്വത്തായി ലഭിച്ച ദിലാൽ തോട്ടം തുടങ്ങിയ പ്രദേശങ്ങളും തോട്ടങ്ങളും ഉൾപ്പെടെ ചരിത്രം ഉറങ്ങിക്കിടക്കുന്ന ഒട്ടനവധി സ്ഥലങ്ങൾ സന്ദർശിച്ചു.
ഫൈസൽ വടക്കൻ, മുഹമ്മദ് യാസ്, ഹനീഫ കുന്ദമംഗലം, ആദിൽ കൊല്ലം, നുഹ്മാൻ എന്നിവർ യാത്ര നിയന്ത്രിച്ചു. മഹഫൂസ് കുന്ദമംഗലം ആമുഖ പ്രഭാഷണവും ആശിഖ് പൊന്നാനി നന്ദിയും പറഞ്ഞു.ഫെബ്രുവരി അവസാനവാരത്തിൽ ബദർ സന്ദർശനം ഉണ്ടാകുമെന്ന് ക്ലബ് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

