ഫ്രണ്ട്സ് മദീന ക്ലബ് ഇരുപതാം വാർഷികാഘോഷം
text_fieldsഫ്രണ്ട്സ് മദീന ക്ലബ് സംഘടിപ്പിച്ച സൂപ്പർ കപ്പ് ഫുട്ബാൾ ടൂർണമെന്റ് വിജയികളായ
സോക്കർ സിറ്റി മദീനയും രണ്ടാം സ്ഥാനക്കാരായ അൽ നഹാസ് എഫ്.സിയും
മദീന: ഫ്രണ്ട്സ് മദീന ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഇരുപതാം വാർഷികാഘോഷം സംഘടിപ്പിച്ചു. 'ലെഗസി 2025' എന്ന പേരിൽ ഒരു മാസം നീണ്ടുനിൽക്കുന്ന സ്പോർട്സ് കാർണിവൽ ആയിരുന്നു വാർഷികാഘോഷങ്ങൾക്ക് പകിട്ടേറിയത്.
സമാഷ് കപ്പ് ബാഡ്മിന്റൺ ടൂർണമെന്റ്, ക്ലാസിക് കപ്പ് ക്രിക്കറ്റ് ടൂർണമെന്റ്, സൂപ്പർ കപ്പ് ഫുട്ബാൾ ടൂർണമെന്റ് എന്നിവ സംഘടിപ്പിക്കുകയും മിഹ്റാസ്-റഹൂഫ് കൂട്ടുകെട്ട്, ടീം മദീന ഇന്ത്യൻസ്, സോക്കർ സിറ്റി മദീന എന്നീ ടീമുകൾ വിജയിക്കുകയും ചെയ്തു.
വാർഷികാഘോഷങ്ങളുടെ ഭാഗമായി യാംബു ഫ്ലവർ ഷോ ട്രിപ്പ്, അൽഊല സന്ദർശനം തുടങ്ങി വിവിധ പരിപാടികൾ ആസൂത്രണം ചെയ്യുന്നതായി ഫ്രണ്ട്സ് മദീന കമ്മിറ്റി ഭാരവാഹികളായ അജ്മൽ മൂഴിക്കൽ, മഹ്ഫൂസ് കുന്ദമംഗലം, നിസാർ മേപ്പയൂർ, ഫൈസൽ വടക്കൻ എന്നിവർ അറിയിച്ചു.

