ഫ്രൻഡ്സ് മദീന വിനോദയാത്ര സംഘടിപ്പിച്ചു
text_fieldsഫ്രൻഡ്സ് മദീന ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സംഘടിപ്പിച്ച വിനോദയാത്രയിൽ പങ്കെടുത്തവർ
മദീന: ഫ്രൻഡ്സ് മദീന ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ യാംബു പുഷ്പമേളയടക്കം വിവിധ സ്ഥലങ്ങളിലൂടെ വിനോദയാത്ര സംഘടിപ്പിച്ചു. യാംബു ഷറം ബീച്ച്, ആർ.സിപാർക്ക്, യാംബു ഫ്ലവർ ഷോ, ലുലു ഹൈപ്പർ മാർക്കറ്റ്, യാംബു തടാകം എന്നിവയിലൂടെ സംഘം സന്ദർശനം നടത്തി.
50 ഓളം പേർ പങ്കെടുത്ത യാത്രയിൽ സ്ത്രീകൾക്കും, പുരുഷൻമാർക്കും വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നു. മത്സരങ്ങളിൽ സലാഹുദ്ദീൻ, ഇർഷാദ് ഹസ്സൻ, ജസീന നൂറുദ്ദീൻ എന്നിവർ ഒന്നാം സമ്മാനവും, മൊയ്തു അൽ അമൽ, ജുബൈരിയത്തുൽ അസ്സലമിയ, ഫെമിന ആഷിക്, ഫവാസ്, അഫ്ത്താബ്, അസറുദ്ദീൻ എന്നിവർ രണ്ടാം സമ്മാനവും നേടി.
യാത്രയിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും ഫ്രൻഡ്സ് മദീന പ്രത്യേക പ്രോത്സാഹന സമ്മാനങ്ങളും വിതരണം ചെയ്തു. മഹ്ഫൂസ് കുന്ദമംഗലം, നുഅമാൻ, ഫൈസൽ വടക്കൻ, ആദിൽ കൊല്ലം, നിസാർ മേപ്പയൂർ, അജ് സൽ അക്രം എന്നിവർ വിവിധ വകുപ്പുകൾ നിയന്ത്രിച്ചു. അജ്മൽ മൂഴിക്കൽ സ്വാഗതവും ആഷിഖ് പൊന്നാനി നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

