സഹപ്രവർത്തകന്റെ ഓർമദിനത്തിൽ ചികിത്സസഹായം നൽകി സുഹൃത്തുക്കളുടെ അഞ്ജലി
text_fieldsവെസ്കോസയുടെ സഹായം റിഫാലിന് വൈസ് പ്രസിഡൻറ് സാദിർ സുലൈമാൻ കൈമാറുന്നു
ദമ്മാം: ജോലി കഴിഞ്ഞ് മടങ്ങവെ വാഹനാപകടത്തിൽ മരിച്ച മലയാളി സജി യോഹന്നാെൻറ ഓർമദിനത്തിൽ ചികിത്സാ സഹായവുമായി സുഹൃത്തുക്കളുടെ അഞ്ജലി. ദമ്മാമിലെ വെസ്കോസ കമ്പനിയിലെ മലയാളി ജീവനക്കാരുടെ കൂട്ടായ്മയായ വെസ്കോസ മലയാളി അസോസിയേഷനാണ് തങ്ങളുടെ പ്രിയപ്പെട്ട സുഹൃത്തിന്റെ ഓർമക്കായി സഹായധനം കൈമാറിയത്.
കടുത്ത പ്രമേഹം ബാധിച്ച് കാൽ മുറിച്ചുമാറ്റിയ കൊല്ലം നിലമേൽ കൈതോട് സ്വദേശിയായ റിഫാലിനാണ് സഹായം ലഭ്യമാക്കിയത്. വൈസ് പ്രസിഡൻറ് സാദർ സുലൈമാൻ, മുൻ പ്രസിഡൻറ് സക്കീർ ഹുസൈൻ, ട്രഷറർ ബൈജു, റിയാസ്, ഷാൻ എന്നിവർ അദ്ദേഹത്തിന്റെ വീട്ടിലെത്തിയാണ് സഹായം കൈമാറിയത്. മരിച്ച സജു യോഹന്നാെൻറ പത്നിയും അൽമനാ ആശുപത്രിയിലെ നഴ്സുമായ രാജിയാണ് ചികിത്സ സഹായത്തിന് റിഫാലിന്റെ പേര് നിർദേശിച്ചത്. ഏഴുവർഷം മുമ്പ് ജൂലൈ 10നായിരുന്നു സജി യോഹന്നാന്റെ മരണം.

