ഫ്രണ്ട്സ് ഓഫ് കാലിക്കറ്റ് ‘അറേബ്യൻ ഇശൽ നിലാവ്’
text_fieldsറിയാദ്: രണ്ട് വൃക്കരോഗികളുടെ ചികിത്സക്കാവശ്യമായ ധനശേഖരണത്തിന് വേണ്ടി റിയാദിലെ കോഴിക്കോട്ടുകാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കാലിക്കറ്റ് ‘അറേബ്യൻ ഇശൽ നിലാവ്’ എന്ന പേരിൽ സംസ്കാരിക പരിപാടി സംഘടിപ്പിച്ചു. സൗദി കലാകാരൻ ഹാഷിം അബ്ബാസ് ഉദ്ഘാടനം ചെയ്യും. പ്രസിഡൻറ് ഉമർ ശരീഫിെൻറ അധ്യക്ഷത വഹിച്ചു. സുബിൻ, നാസർ കാരന്തൂർ, ഷാജഹാൻ, ബഷീർ പാങ്ങോട്, ഷഫീഖ് കിനാലൂർ, സത്താർ താമരത്ത്, എം.ടി അർഷാദ്, നജിം അഞ്ചൽ, ജയൻ കൊടുങ്ങല്ലൂർ, ഉമർ മുക്കം സംസാരിച്ചു. കബീർ നല്ലളം സ്വാഗതവും ഷൗക്കത്ത് പന്നിയങ്കര നന്ദിയും പറഞ്ഞു. ഹക്കീം അരിമ്പ്ര, ആശാ ഷൈജു, ഷബീർ കോട്ടപ്പുറം, കാദർ നെഗടി, അനുഷ ഉമർ, അൽത്താഫ് കാലിക്കറ്റ്, ആയിഷ മനാഫ്, ഫിജിന കബീർ, ഫാത്തിമ മനാഫ്, ഷെസ അർഷാദ് എന്നിവർ ഗാനങ്ങൾ ആലപിച്ചു.
തുടർന്നു നടന്ന അവാർഡുദാനച്ചടങ്ങിൽ ഷഫീഖ് കിനാലൂർ, ഗഫൂർ കനിയാത്ത് (മീഡിയ എക്സലൻസ് അവാർഡ്), സിദ്ദീഖ് തുവ്വൂർ (ബെസ്റ്റ് സോഷ്യൽ വർക്കർ അവാർഡ്), ഇബ്രാഹിം കായലം (ഒൗട്ട് സ്റ്റാൻഡിങ് പെർഫോർമൻസ് അവാർഡ്), നൗഷാദ് മാത്തോട്ടം (േപ്രാഗ്രാം കമ്മിറ്റി കൺവീനർ) എന്നിവർക്ക് വിവിധ പുരസ്കാരങ്ങൾ നൽകി. ഹാഷിം അബ്ബാസ്, ഉമർ ശരീഫ്, കബീർ നല്ലളം എന്നിവർ പുരസ്കാരങ്ങൾ വിതരണം ചെയ്തു.
മിർഷ ബക്കർ, സൈതു മീഞ്ചന്ത, അഷ്റഫ് കണ്ണംപറമ്പ്, ശാഹുൽ ഹമീദ് കാരപ്പറമ്പ്, ഫിറോസ് മാത്തോട്ടം, ബഷീർ പന്നിയങ്കര, നിസാം വെമ്പായം, അബ്ദുല്ല കോട്ടപ്പറമ്പ്, ഷാഫില ഉമർ, റസീന അൽത്താഫ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
