Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഫ്രൈഡേ ക്ലബ് ഫുട്ബാൾ: തെക്കെപ്പുറം ഗ്രീൻ ടീം ജേതാക്കൾ
text_fieldsbookmark_border
ജേതാക്കളായ തെക്കേപ്പുറം ഗ്രീൻ ടീം
ദമ്മാം: ഫ്രൈഡേ ക്ലബ് തെക്കെപ്പുറം ദമ്മാമിെൻറ ഇേൻറർണൽ ഫുട്ബാൾ ടൂർണമെൻറിൽ ഗ്രീൻ തെക്കെപ്പുറം ജേതാക്കളായി. നാല് ടീമുകൾ തമ്മിൽ ലീഗ് അടിസ്ഥാനത്തിൽ മാറ്റുരച്ചപ്പോൾ ബ്ലൂ തെക്കേപ്പുറവും ഗ്രീൻ തെക്കേപ്പുറവും ഫൈനൽ മാച്ചിന് അർഹത നേടി.
ഫൈനലിൽ ഗ്രീൻ തെക്കെപ്പുറം രണ്ടു ഗോളുകൾക്ക് ബ്ലൂ തെക്കേപുറത്തിനെ പരാജയപ്പെടുത്തി. ഫവാസ് പാലാട്ട് രണ്ടു ഗോളുകളും നേടി കളിയിലെ കേമനായി. ടൂർണമെൻറ് മികച്ച കളിക്കാരനായി ഖാദറിനെ തെരഞ്ഞെടുത്തു.
ഫ്രൈഡേ ക്ലബ് പ്രസിഡൻറ് സമീർ ടൂർണമെൻറിന് നേതൃത്വം നൽകി. വൈസ് പ്രസിഡൻറ് മുനിയാസ് അലി അധ്യക്ഷത വഹിച്ചു. സാബിത്, വസീം, സിദ്ദിഖ് എന്നിവർ കളി നിയന്ത്രിച്ചു.
Next Story

