സ്വാതന്ത്ര്യം അടിയറവുവെക്കാൻ ഉള്ളതല്ല -സോഷ്യൽ ഫോറം
text_fieldsഇന്ത്യൻ സോഷ്യൽ ഫോറം റിയാദ് മലസ് ബ്ലോക്ക് കൺവെൻഷനിൽ പങ്കെടുത്തവർ
റിയാദ്: പോരാടിനേടിയ സ്വാതന്ത്ര്യം ഒരുശക്തിയുടെയും മുന്നിൽ അടിയറവ് വെക്കാനുള്ളതല്ലെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം റിയാദ് മലസ് ബ്ലോക്ക് കൺവെൻഷൻ പ്രസ്താവിച്ചു.
ഇന്ത്യയുടെ തെരുവിൽ അടിസ്ഥാന ജനവിഭാഗങ്ങൾക്ക് വിയർപ്പും അധ്വാനവും സമ്പത്തും സമയവും രക്തവും ജീവനും തുടങ്ങി സകലതും ഇന്ത്യൻ സ്വാതന്ത്ര്യസമര ഭടന്മാർക്ക് സ്വയം സമർപ്പിക്കേണ്ടിവന്നിട്ടുണ്ട്. ആ സ്വാതന്ത്ര്യ സമരനായകരെ ഒറ്റിക്കൊടുത്തവരെ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത ആളുകളുടെ പട്ടികയിൽ തിരുകിക്കയറ്റുന്നത് സമരനായകരോടുള്ള നീതികേടാണെന്ന് സെൻട്രൽ കമ്മിറ്റി സെക്രട്ടറി എൻ.എൻ. ലത്തീഫ് കണ്ണൂർ പറഞ്ഞു. മലസിലെ പെപ്പർ ട്രീ ഓഡിറ്റോറിയത്തിൽ നടന്ന പ്രവർത്തക കൺവെൻഷൻ അദ്ദേഹം ഉദ്ഘാടനം ചെയ്തു.
സോഷ്യൽ ഫോറത്തിൽ അംഗത്വം സ്വീകരിച്ചവർക്ക് ചടങ്ങിൽ സ്വീകരണം നൽകി. ബ്ലോക്ക് പ്രസിഡന്റ് അഷ്റഫ് അധ്യക്ഷത വഹിച്ചു. ഫോറം സ്റ്റേറ്റ് എക്സിക്യൂട്ടിവ് മെംബർ ഹാരിസ് വാവാട് 'സമകാലിക ഇന്ത്യ' എന്ന വിഷയത്തിലും ബ്ലോക്ക് കമ്മിറ്റി അംഗം ഷാൻ കടയ്ക്കൽ ഫാഷിസ്റ്റ് 'ഇന്ത്യയിൽ എസ്.ഡി.പി.ഐയുടെ പ്രസക്തി' എന്ന വിഷയത്തിലും സംസാരിച്ചു. ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ ഷമീർ തൃശൂർ സ്വാഗതവും നൗഫൽ കൊല്ലം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

