Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
wifi hotspot
cancel
camera_alt

representative image

Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിലെ...

സൗദിയിലെ പൊതുസ്ഥലങ്ങളിൽ സൗജന്യ വൈഫൈ

text_fields
bookmark_border

ജിദ്ദ: രാജ്യത്തുടനീളം പൊതുസ്ഥലങ്ങളിൽ സൗജന്യ വൈഫൈ ഹോട്ട്​സ്​പോട്ടുകൾ ഒരുക്കാനുള്ള പദ്ധതി സൗദി കമ്യൂണിക്കേഷൻസ്​ ആൻഡ്​​ ഇൻഫർമേഷൻ ടെക്​നോളജി കമീഷൻ ആരംഭിച്ചു. ടെലികമ്യൂണിക്കേഷൻ രംഗത്തെ ​സേവനദാതാക്കളുമായി സഹകരിച്ചാണ്​ ഇത്​ നടപ്പാക്കുന്നത്​. ഘട്ടങ്ങളായി പദ്ധതി നടപ്പാക്കാൻ ആരംഭിച്ചതായും പൊതുസ്ഥലങ്ങളിലെ സൗജന്യ വൈഫൈ പോയിൻറുകൾ 60,000 ആയി ഉയർത്തുമെന്നും​ കമീഷൻ വ്യക്തമാക്കി.

സൗജന്യ നെറ്റ്​വർക്ക്​ പേര്​ ഏകീകരിക്കുകയും ഉപയോക്താക്കൾക്ക്​ പ്രവേശിക്കാനുള്ള നടപടിക്രമങ്ങൾ എളുപ്പമാക്കുകയും ചെയ്യും. കമ്പനിയുടെ വെബ്​സൈറ്റിലോ ആപ്ലിക്കേഷനിലോ ഉപയോക്താക്കൾക്ക്​ കാണാൻ കഴിയുന്ന തരത്തിൽ എല്ലാ പ്രദേശങ്ങളിലേയും സൗജന്യ ആക്​സസ്​​ പോയിൻറുകൾ കാണിക്കുന്ന കവറേജ്​ മാപ്പുകൾ ലഭ്യമാക്കും.

ഒരോ സേവന ദാതാവിനും ധാരാളം ഗുണ​ഭോക്താക്കൾക്കും നിരവധി പൊതുസ്ഥലങ്ങളിലെ സന്ദർശകർക്കും പ്രതിദിനം രണ്ട്​ മണിക്കൂർ വരെ വൈഫൈ സൗജന്യമായി​ നൽകുന്നതും പദ്ധതിയിൽ ഉൾപ്പെടുന്നു​. ആശയ വിനിമയ, വിവര സാ​േങ്കതിക സേവനങ്ങൾ ശക്തിപ്പെടുത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യാനാണ്​​ പുതിയ പദ്ധതിയെന്ന്​ കമ്യൂണിക്കേഷൻസ്​ ആൻഡ്​​ ഇൻഫർമേഷൻ ടെക്​നോളജി കമീഷൻ ഗവർണർ ഡോ. മുഹമ്മദ്​ ബിൻ സഉൗദ്​ അൽതമീമി പറഞ്ഞു.

രാജ്യത്തി​െൻറ അടിസ്ഥാന സൗകര്യങ്ങളുടെ പുരോഗതിയെ പ്രതിഫലിപ്പിക്കുന്ന തരത്തിൽ ഡിജിറ്റൽ സമൂഹമായി പരിവർത്തനം സാധ്യമാക്കാൻ​ സഹായിക്കുന്നതാണ്​ പദ്ധതി. ഇൻറർനെറ്റ്​ സേവനങ്ങൾ വ്യാപകമാക്കുക എന്ന ലക്ഷ്യത്തോടെ സേവനദാതാക്കൾക്ക്​ അധിക സൗജന്യ വൈഫൈ പോയിൻറുകൾ ലഭ്യമാക്കും.

പൊതുസ്ഥലങ്ങളിൽ ഇൻറർനെറ്റ്​ സേവനങ്ങൾ നൽകുന്നതിലുടെ ജീവിതനിലവാരം ഉയർത്താനും കഴിയും. ആശുപത്രികൾ, ഇരു ഹറമുകൾ, പുണ്യസ്ഥലങ്ങൾ, മാളുകൾ, പൊതുപാർക്കുകൾ എന്നിവ സൗജന്യ വൈഫൈ നൽകുന്ന പദ്ധതിയിലുൾപ്പെടും. ആശയവിനിമ സേവനങ്ങൾ വ്യാപിപ്പിച്ച ആദ്യത്തെ രാജ്യങ്ങളിലൊന്നാണ്​ സൗദി അറേബ്യ എന്നത്​ ശ്രദ്ധേയമാണ്​. സാമ്പത്തിക പരിവർത്തനം സാധ്യമാക്കാനും വിഷൻ 2030​െൻറ ലക്ഷ്യം കൈവരിക്കാനും പ്രധാന സ്​തംഭങ്ങളിലൊന്നാകാൻ ഡിജിറ്റൽ പരിവർത്തനത്തിന്​ കഴിഞ്ഞതായും ഗവർണർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:free wifisaudi arabia
News Summary - Free WiFi in public places in Saudi Arabia
Next Story