Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ ബിസിനസ്...

സൗദിയിൽ ബിസിനസ് അവസരങ്ങളേറെ; സൗജന്യ വെബിനാർ നാളെ

text_fields
bookmark_border
സൗദിയിൽ ബിസിനസ് അവസരങ്ങളേറെ; സൗജന്യ വെബിനാർ നാളെ
cancel

ദമ്മാം: സൗദി അറേബ്യയിൽ ബിസിനസ് ആരംഭിക്കാനും നിലവിലുള്ള ബിസിനസ് വിപുലീകരിക്കാനും ബിനാമി (കഫാലത്ത്) ബിസിനസുകൾ സ്വന്തം പേരിലാക്കാനും ഗ്രഹിക്കുന്ന സംരംഭകർക്കും നിക്ഷേപകർക്കുമായി ജെ.കെ. കൺസൾട്ടൻസീസ് സംഘടിപ്പിക്കുന്ന സൗജന്യ ഓൺലൈൻ വെബിനാർ നാളെ (ആഗസ്​റ്റ്​ 29, ശനിയാഴ്ച) വൈകുന്നേരം നാലിന്​ നടക്കും.

‘സൗദിയിലെ ബിസിനസ്​ അവസരങ്ങൾ’ എന്ന വിഷയത്തിൽ നടക്കുന്ന വെബിനാറിൽ സൗദി അറേബ്യയിലെ നിലവിലെ ബിസിനസ് സാധ്യതകൾ, വിദേശ നിക്ഷേപകർക്ക് ലഭിക്കുന്ന അവസരങ്ങൾ, കമ്പനി രൂപവത്​കരണം, ആവശ്യമായ ലൈസൻസുകളും രജിസ്ട്രേഷനുകളും, സൗദിയിൽ നിയമപരമായി ബിസിനസ് ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ തുടങ്ങിയ വിഷയങ്ങൾ വിശദീകരിക്കും.

സൗദി അറേബ്യയുടെ വിഷൻ 2030-​െൻറ ഭാഗമായി നിക്ഷേപം, ടെക്നോളജി, ടൂറിസം, ഹെൽത്ത്‌കെയർ, ലോജിസ്​റ്റിക്സ്, മാനുഫാക്ചറിങ്​ തുടങ്ങി വിവിധ മേഖലകളിൽ പുതിയ അവസരങ്ങൾ വികസിച്ചുവരികയാണ്. വിദേശ നിക്ഷേപകരെ സൗദി വിപണിയുമായി ബന്ധിപ്പിക്കുന്നതിനും നിക്ഷേപ അവസരങ്ങൾ പരിചയപ്പെടുത്തുന്നതിനുമായി സൗദി നിക്ഷേപ മന്ത്രാലയം വിവിധ സംവിധാനങ്ങളും സേവനങ്ങളും ഒരുക്കിയിട്ടുണ്ട്.

സൗദിയിൽ ബിസിനസ് ആരംഭിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യ, യു.കെ., യൂറോപ്പ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ സംരംഭകർക്കും നിക്ഷേപകർക്കും, കൂടാതെ സൗദിയിൽ ഇതിനകം പ്രവർത്തിക്കുന്ന ബിസിനസുകൾ വിപുലീകരിക്കാൻ ആഗ്രഹിക്കുന്നവർക്കും വെബിനാർ പ്രയോജനപ്പെടുത്താവുന്നതാണ്.

വെബിനാറിൽ ജെ.കെ. കൺസൾട്ടൻസീസ് പ്രതിനിധി ജാസിം കാരാടൻ വിഷയാവതരണം നടത്തും. സൗദി വിപണിയിൽ ബിസിനസ് ആരംഭിക്കുമ്പോൾ ശ്രദ്ധിക്കേണ്ട നിയമപരവും പ്രായോഗികവുമായ കാര്യങ്ങൾ, ആവശ്യമായ നടപടിക്രമങ്ങൾ, ബിസിനസ് സെറ്റപ്പുമായി ബന്ധപ്പെട്ട വിവിധ ഘട്ടങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും നൽകും എന്ന് സൗദി ഓപ്പറേഷൻ മാനേജർ ജാബിർ ചേർക്കുന്നത്ത്, കൺസൾട്ടൻറ്​ ഹാഷിം റാസി എന്നിവർ അറിയിച്ചു. താൽപര്യമുള്ളവർക്ക് വെബിനാറിൽ പങ്കെടുക്കുന്നതിനായി +966 54 277 6454 എന്ന നമ്പറിലോ hello@jkconsultations.sa എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf Newsfree webinarSaudi Arabia
News Summary - Free Webinar in Saudi Arabia Tomorrow
Next Story