Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയാം​ബു​വി​ൽ​നി​ന്ന്...

യാം​ബു​വി​ൽ​നി​ന്ന് സൗ​ജ​ന്യ ഉം​റ യാ​ത്ര

text_fields
bookmark_border
umrah
cancel

യാം​ബു: റ​മ​ദാ​നി​ലെ എ​ല്ലാ ദി​വ​സ​ങ്ങ​ളി​ലും ളു​ഹ്ർ ന​മ​സ്കാ​രാ​ന​ന്ത​രം യാം​ബു​വി​ൽ​നി​ന്നും സൗ​ജ​ന്യ ഉം​റ യാ​ത്ര ന​ട​ക്കു​ന്ന​ത് പ്ര​വാ​സി​ക​ൾ​ക്ക് അ​നു​ഗ്ര​ഹ​മാ​യി.

പ്ര​സി​ദ്ധ കോ​ൺ​ട്രാ​ക്ടി​ങ് സ്ഥാ​പ​ന​മാ​യ ‘ബി​ൻ ദി​ഹാ​ഇ​സ്’ ക​മ്പ​നി ഉ​ട​മ​യാ​ണ് നോ​മ്പു​തു​റ​ക്കു​ള്ള ല​ഘു ഭ​ക്ഷ​ണ​മ​ട​ക്കം ന​ൽ​കി യാ​ത്രാ​പാ​ക്കേ​ജ് സ്പോ​ൺ​സ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. സാ​ധാ​ര​ണ​ക്കാ​രാ​യ തൊ​ഴി​ലാ​ളി​ക​ൾ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കും മ​റ്റും ഏ​റെ ഉ​പ​ക​രി​ക്കു​ന്ന ഉം​റ യാ​ത്ര ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ മ​ല​യാ​ളി​ക​ള​ട​ക്ക​മു​ള്ള ധാ​രാ​ളം ആ​ളു​ക​ൾ രം​ഗ​ത്ത് വ​രു​ന്നു​ണ്ട്.

ഹ​റ​മി​ലെ ത​റാ​വീ​ഹ് ന​മ​സ്കാ​ര​വും ഉം​റ​യും ക​ഴി​ഞ്ഞ് രാ​വി​ലെ 7.30 ന് ​മു​മ്പു​ത​ന്നെ യാം​ബു​വി​ൽ ബ​സ് തി​രി​ച്ചെ​ത്തു​ന്ന​തും തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഏ​റെ ഉ​പ​കാ​ര​പ്ര​ദ​മാ​ണ്. മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്ത നൂ​റു​പേ​രെ ക​യ​റ്റി​ക്കൊ​ണ്ടു​ള്ള ര​ണ്ടു ബ​സു​ക​ൾ ദി​വ​സ​വും യാം​ബു ടൗ​ൺ മ​സ്ജി​ദ് ജാ​മി​അ ക​ബീ​റി​ന് സ​മീ​പ​ത്തു​ള്ള ‘ബി​ൻ ദി​ഹാ​ഇ​സ്’ ഓ​ഫി​സ് പ​രി​സ​ര​ത്തു​നി​ന്നാ​ണ് പു​റ​പ്പെ​ടു​ക.

ബു​ക്കി​ങ്ങി​നും വി​ശ​ദ വി​വ​ര​ത്തി​നും ടൗ​ണി​ലെ താ​ജ് ഹോ​ട്ട​ലി​ന് അ​ടു​ത്തു​ള്ള ‘ബി​ൻ ദി​ഹാ​ഇ​സ്’ ഓ​ഫി​സി​ൽ ബ​ന്ധ​പ്പെ​ടാം. ‘നു​സ്‌​ക്’ വ​ഴി​യോ അ​ബ്ഷീ​ർ വ​ഴി​യോ ഉം​റ​ക്ക് ബു​ക്കി​ങ് എ​ടു​ത്ത് ഓ​ഫി​സ് സ​മ​യ​ത്ത് നേ​രി​ട്ട് വ​ന്ന് ബ​സി​ന് സീ​റ്റ് ബു​ക്ക് ചെ​യ്യാ​ൻ ക​ഴി​യു​മെ​ന്നും ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു. വി​ശ​ദ​വി​വ​ര​ത്തി​ന് 0506388850, 0590040991, 0143225445 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UmrahTravelSaudi Arabia News
News Summary - Free Umrah travel from Yambu
Next Story