അൽഅഹ്സയിൽ സൗജന്യ തയ്യൽ പരിശീലന കേന്ദ്രം തുടങ്ങി
text_fieldsഒ.ഐ.സി.സി അൽഅഹ്സ വനിതവേദി ആരംഭിച്ച തയ്യൽ പരിശീലന കേന്ദ്രം ഏരിയ പ്രസിഡൻറ് കുഞ്ഞുമോൻ കായംകുളം ഉദ്ഘാടനം ചെയ്യുന്നു
അൽഅഹ്സ: സ്ത്രീ ശാക്തീകരണത്തിന് ഊന്നൽ നൽകി അൽഅഹ്സ ഒ.ഐ.സി.സി വനിതവേദി ഹുഫൂഫ് ഏരിയ കമ്മിറ്റി ആരംഭിച്ച തയ്യൽ പരിശീലന കേന്ദ്രം ഏരിയ കമ്മിറ്റി പ്രസിഡൻറ് കുഞ്ഞുമോൻ കായംകുളം ഉദ്ഘാടനം ചെയ്തു. അൽഅഹ്സയിലെ കുടുംബിനികൾക്കും പെൺകുട്ടികൾക്കും സൗജന്യമായി ആഴ്ചയിൽ രണ്ട് ദിവസമാണ് തയ്യൽ പരിശീലനം നൽകുകയെന്ന് വനിതവേദി പ്രസിഡൻറ് രഹന കാജൽ, ജനറൽ സെക്രട്ടറി സബീന അഷ്റഫ് എന്നിവർ പറഞ്ഞു.
നിലവിൽ വ്യാഴം, വെള്ളി ദിവസങ്ങളിലാണ് ക്ലാസുകൾ നിശ്ചയിച്ചിട്ടുള്ളതെങ്കിലും പഠിതാക്കളുടെ എണ്ണം കൂടുന്നതനുസരിച്ച് ക്ലാസുകളുടെ എണ്ണവും കൂട്ടുമെന്ന് വനിതവേദി നേതാക്കൾ അറിയിച്ചു. ഏരിയ പ്രസിഡൻറ് രഹന കാജൽ അധ്യക്ഷത വഹിച്ചു. ഷാഫി കുദിർ, പ്രസാദ് കരുനാഗപ്പള്ളി, അർശദ് ദേശമംഗലം, അൻസാരി സെയിൻ, സാജിത സിയാദ്, ബിന്ദു ശിവപ്രസാദ്, റിഹാന നിസാം, അൻസ അൻസാരി, കാജൽ ഖാൻ, സാക്കിർ, ഷൈല അനീസ്, ഫർസാന സാക്കിർ, അഫ്സാന അഷ്റഫ് എന്നിവർ സംസാരിച്ചു. സബീന അഷ്റഫ് സ്വാഗതവും ജയാരംഗൻ നന്ദിയും പറഞ്ഞു.

