Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റിയാദിൽ സൗജന്യ മെഗാ ഹൃദ്രോഗ നിർണയ ക്യാമ്പ് ആഗസ്​റ്റ്​ 14-ന്

text_fields
bookmark_border
റിയാദിൽ സൗജന്യ മെഗാ ഹൃദ്രോഗ നിർണയ ക്യാമ്പ് ആഗസ്​റ്റ്​ 14-ന്
cancel
camera_alt

മെഡിക്കൽ ക്യാമ്പ്​ സംഘാടകർ വാർത്താസമ്മേളനം നടത്തുന്നു

റിയാദ്: പ്രമുഖ ഇന്ത്യൻ സാമൂഹിക സംഘടനകളുടെ സഹകരണത്തോടെ റിയാദ്​ മെഡിക്കൽ വേൾഡ് പോളിക്ലിനിക്ക്​ സൗജന്യ മെഗാ ഹൃദ്രോഗ നിർണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. ആഗസ്​റ്റ്​ 14 രാവിലെ എട്ട്​ മുതൽ ഉച്ചക്ക് മൂന്ന്​ വരെ റിയാദ് മലസിലെ ജരീർ സ്ട്രീറ്റിലുള്ള മെഡിക്കൽ വേൾഡ് പോളിക്ലിനിക്കിൽ വെച്ചാണ് ക്യാമ്പ് നടക്കുന്നത്.

ഹൃദ്രോഗങ്ങൾ തുടക്കത്തിലേ കണ്ടുപിടിക്കുന്നതിനും തടയുന്നതിനുമായി സമൂഹത്തിൽ അവബോധം വളർത്തുകയാണ് ഈ ക്യാമ്പിലൂടെ ലക്ഷ്യമിടുന്നത്. രോഗലക്ഷണങ്ങൾ പ്രകടമാകുന്നതിന് മുൻപ് തന്നെ ഹൃദയാരോഗ്യം പരിശോധിക്കേണ്ടതി​െൻറ പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്താൻ ഉദ്ദേശിച്ചുള്ള ക്യാമ്പ് എല്ലാവർക്കും പൂർണമായും സൗജന്യമായിരിക്കും.

യോഗ്യരായ ആരോഗ്യ പ്രവർത്തകരുടെ മേൽനോട്ടത്തിലാണ് പരിശോധനകൾ നടക്കുന്നത്. ബി.എം.ഐ, രക്തസമ്മർദ്ദ പരിശോധന, റാൻഡം ബ്ലഡ് ഷുഗർ, ട്രൈഗ്ലിസറൈഡ്സ്, ടോട്ടൽ കൊളസ്ട്രോൾ, സിറം യൂറിക് ആസിഡ്, കണ്ണ് പരിശോധന, ദന്ത പരിശോധന എന്നിവയ്‌ക്കൊപ്പം ജനറൽ പ്രാക്ടീഷണറുടെ കൺസൾട്ടേഷനും ക്യാമ്പിൽ സൗജന്യമായി ലഭ്യമാകും. പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, അമിതവണ്ണം, ഹൃദ്രോഗ പാരമ്പര്യം എന്നിവയുള്ളവരും മുതിർന്നവരും ഉൾപ്പെടെയുള്ള എല്ലാ പൊതുജനങ്ങളും ഈ സൗജന്യ ആരോഗ്യ സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അഭ്യർത്ഥിച്ചു.

സ്​ത്രീകളും പുരുഷന്മാരുമടക്കം എല്ലാവർക്കും ക്യാമ്പിൽ പ്രവേശനമുണ്ടെന്നും അവർ വ്യക്തമാക്കി. ഹൃദ്രോഗങ്ങളെ കൃത്യമായ പരിശോധനയിലൂടെയും സമയബന്ധിതമായ വൈദ്യനിർദ്ദേശങ്ങളിലൂടെയും ചെറുക്കാൻ സാധിക്കുമെന്ന് വാർത്താസമ്മേളനത്തിൽ പ​ങ്കെടുത്ത ആരോഗ്യപ്രവർത്തകർ കൂട്ടിച്ചേർത്തു. നോൺ റെസിഡൻഷ്യൽ തമിൽ ഇന്ത്യ അന്തോസ​ിയേഷൻ (എൻ.ആർ.ടി.ഐ.എ), റിയാദ്​ ഇന്ത്യൻ അസോസിയേഷൻ (റിയ), ഇന്ത്യൻസ്​ വെൽഫെയർ ഫോറം (ഐ.ഡബ്ല്യു.എഫ്​), സൗദി അറേബ്യ തമിഴ്​നാട്​ സ്​പോർട്​സ്​ അസോസിയേഷൻ (സാറ്റ്​സഅ), യൂനിവേഴ്​സൽ തമിൽസ്​ വെൽഫെയർ അസോസിയേഷൻ (യു.ടി.ഡബ്ല്യു.എ) എന്നീ സംഘടനകളുടെ സഹകരണത്തോടെയാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.

വാർത്താസമ്മേളനത്തിൽ ക്ലിനിക്കി​െൻറയും സംഘടനകളുടെയും പ്രതിനിധികളായ ഡോ. സന്തോഷ്​ പ്രേം വിൻഫ്രഡ്​, അയ്യപ്പാടി സക്കീർ ഹുസൈൻ, ജനാർദ്ധനൻ, അരുൺകുമാർ, വിവേക്​ രാജേന്ദ്രൻ, നൂർ മുഹമ്മദ്​, സാദിഖ്​ ബാഷ, ഷാഹുൽ ഹമീദ്​, പ്രിൻസ്​ പാണ്ഡിയൻ, സെയ്യിദ്​ മരിക്കാർ, ഡോ. വലീദ്​ അൽ അഹമ്മദ്​, ഡോ. ബാസിം അൽവാദ്​, യാസിർ ആദിൽ, മുഹമ്മദ്​ അബ്​ദുല്ലത്തീഫ്​ ഇബ്രാഹിം എന്നിവർ പ​ങ്കെടുത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - റിയാദിൽ സൗജന്യ മെഗാ ഹൃദയ പരിശോധനാ ക്യാമ്പ്
Next Story