സിറ്റിഫ്ലവർ ഹൈപ്പർമാർക്കറ്റിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsജുബൈൽ സിറ്റിഫ്ലവർ ഹൈപ്പർമാർക്കറ്റിൽ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പിൽനിന്ന്
ജുബൈൽ: ലോക രക്താതിമർദ്ദ ദിനത്തോടനുബന്ധിച്ച് സിറ്റിഫ്ലവർ ഹൈപ്പർമാർക്കറ്റ് ജുബൈൽ ശാഖയും ഷിഫാ അൽ ജുബൈൽ മെഡിക്കൽ സെൻററും ഡബ്ല്യു.എം.എഫ് ജുബൈൽ കൗൺസിലും സംയുക്തമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഷിഫാ അൽ ജുബൈൽ മെഡിക്കൽ സെൻറർ മാർക്കറ്റിങ് മാനേജർ വില്യം വർക്കിയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് ക്യാമ്പ് നിയന്ത്രിച്ചത്.
ക്യാമ്പിൽ പങ്കെടുത്തവർക്കായി വിദഗ്ധ ഡോക്ടർമാരായ ഡോ. സയീദ് അബ്ദുൽ തവാബ്, ഡോ. മാലിനി ചക്രബനി, ഡോ. വഹീദ അക്തർ എന്നിവരുടെ സേവനം ലഭ്യമായിരുന്നു. തുടർന്നു നടന്ന ലോക രക്താതിമർദ്ദ ദിന പരിപാടിയിൽ ഡബ്ല്യു.എം.എഫ് ജുബൈൽ കൗൺസിൽ പ്രസിഡൻറ് സോണിയ ഹാരിസൺ അധ്യക്ഷത വഹിച്ചു. സിറ്റിഫ്ലവർ ഹൈപ്പർമാർക്കറ്റ് മാനേജർ ഹനീഫ കമ്പായതിൽ ചടങ്ങിൽ സംസാരിച്ചു. എക്സിക്യൂട്ടീവ് അംഗങ്ങളായ സിേൻറാ, ഡി. അനിൽ കുമാർ, സുകു, ഷിഹാബുദീൻ, നിസ്സാം, ഹാരിസൺ എന്നിവർ പരിപാടിയുടെ ഏകോപനം നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

