സൗജന്യ മെഡിക്കൽ ക്യാമ്പും ആരോഗ്യ ബോധവത്കരണവും സെപ്റ്റംബർ 25ന്
text_fieldsയാംബു: കെ.എം.സി.സി യാംബു സെൻട്രൽ കമ്മിറ്റി 40-ാം വാർഷികത്തിെൻറ ഭാഗമായി സൗദി ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പും ആരോഗ്യ ബോധവത്കരണ പരിപാടിയും സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 25 വൈകുന്നേരം 3.30 മുതൽ രാത്രി എട്ട് വരെ യാംബു ടൗണിലുള്ള അൽ ഹിജ്ജി ഹോട്ടലിലാണ് ക്യാമ്പ് ഒരുക്കുന്നത്.
യാംബുവിലെ മുവാസാത്ത് ആശുപത്രി, സമ മെഡിക്കൽ കമ്പനി തുടങ്ങിയ സ്ഥാപനങ്ങളുമായി സഹകരിച്ച് ഒരുക്കുന്ന ക്യാമ്പിൽ സൗജന്യ ആരോഗ്യ പരിശോധനയും രോഗപ്രതിരോധ, ആരോഗ്യ ബോധവത്കരണ പരിപാടിയും നടക്കുമെന്ന് സംഘാടകർ അറിയിച്ചു. മലയാളി ഡോക്ടർമാർ ഉൾപ്പെടയുള്ളവരുടെ സേവനങ്ങൾ ക്യാമ്പിൽ നിന്ന് ലഭിക്കുമെന്നും സൗജന്യ മെഡിക്കൽ പരിശോധനക്കായി https://forms.gle/EWHpkBoh2ybmT82M6 എന്ന ലിങ്കിൽ പേര് രജിസ്റ്റർ ചെയ്യണമെന്നും ഭാരവാഹികൾ വാർത്തക്കുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

