Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമക്ക ഹറമിലെ സൗജന്യ...

മക്ക ഹറമിലെ സൗജന്യ മുടിയെടുക്കൽ സേവനം: 20 ലക്ഷം തീർഥാടകർക്ക് പ്രയോജനം ലഭിച്ചു

text_fields
bookmark_border
മക്ക ഹറമിലെ സൗജന്യ മുടിയെടുക്കൽ സേവനം: 20 ലക്ഷം തീർഥാടകർക്ക് പ്രയോജനം ലഭിച്ചു
cancel
camera_alt

മക്ക ഹറമിന് പുറത്തുള്ള മൊബൈൽ ബാർബർ ഷോപ്പുകളിൽ മുടി മുറിക്കുന്ന തീർഥാടകൻ

Listen to this Article

മക്ക: മസ്​ജിദുൽ ഹറാം പരിസരത്ത് തീർഥാടകർക്കായി ഒരുക്കിയ സൗജന്യ മുടിയെടുക്കൽ (ഹൽഖ്) സേവനം 20 ലക്ഷത്തിലധികം പേർ ഉപയോഗപ്പെടുത്തിയതായി ഇരുഹറം കാര്യാലയ അതോറിറ്റി അറിയിച്ചു. ഉംറ തീർഥാടകർക്കായി അതോറിറ്റി നടപ്പാക്കുന്ന വിപുലമായ സേവന പദ്ധതികളുടെ ഭാഗമായാണ് ഈ നേട്ടം.

ഹറമി​ന്റെ കിഴക്കൻ മുറ്റത്താണ് ഇതിനായി അത്യാധുനിക സജ്ജീകരണങ്ങളോടെയുള്ള മൊബൈൽ ബാർബർ ഷോപ്പുകൾ ഒരുക്കിയിരിക്കുന്നത്. വിദഗ്ധ പരിശീലനം ലഭിച്ച തൊഴിലാളികളുടെ മേൽനോട്ടത്തിലാണ് ഷോപ്പുകൾ പ്രവർത്തിക്കുന്നത്. ഇത് തിരക്ക് ഒഴിവാക്കാനും വേഗത്തിൽ കർമങ്ങൾ പൂർത്തിയാക്കാനും തീർഥാടകരെ സഹായിക്കുന്നു.

തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കർശനമായ അണുനശീകരണ - ശുചിത്വ മാനദണ്ഡങ്ങളാണ് ഇവിടെ പാലിക്കുന്നത്. ഓരോ തീർഥാടകനും ഉയർന്ന ആരോഗ്യ പരിരക്ഷ ഉറപ്പാക്കാൻ അതോറിറ്റി പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്. ‘തീർഥാടകർക്ക് ഉംറ കർമങ്ങൾ സുഗമമായും മനസ്സമാധാനത്തോടെയും പൂർത്തിയാക്കാൻ സഹായിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഭരണകൂടം നൽകുന്ന ലോകോത്തര സേവനങ്ങളുടെ ഗുണനിലവാരമാണ് ഇതിലൂടെ പ്രതിഫലിക്കുന്നത്’ -അതോറിറ്റി വ്യക്തമാക്കി.

ഇരുഹറമുകളിലെത്തുന്ന വിശ്വാസികൾക്ക് സുരക്ഷിതവും സമഗ്രവുമായ ആരാധനാ അന്തരീക്ഷം ഒരുക്കുന്നതിനും അവരുടെ അനുഭവം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുമുള്ള സൗദി ഭരണകൂടത്തി​ന്റെ നിരന്തരമായ പരിശ്രമങ്ങളുടെ ഭാഗമായാണ് ഈ സൗജന്യ സേവനം തുടരുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:makkah haramhair cutHajj-Umrah
News Summary - Free hair removal service in Makkah Haram
Next Story