കോവിഡ് ചികിത്സ എല്ലാവർക്കും സൗജന്യമാക്കി സൗദി
text_fieldsജിദ്ദ: രാജ്യത്തെ പൗരന്മാരും പ്രവാസികളുമായ മുഴുവനാളുകൾക്കും കോവിഡ് 19 ചികിത്സ സൗജന്യമായി നൽകാൻ സൗദി ഭരണാധികാ രി സൽമാൻ രാജാവ് ഉത്തരവിട്ടു. നിയമലംഘകരായി കഴിയുന്ന വിദേശികൾക്കുൾപ്പെടെ ചികിത്സ ലഭ്യമാക്കണമെന്നാണ് രാജാവി െൻറ നിർദേശം.
ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അൽറബീഅയാണ് രാജാവിെൻറ ഉത്തരവിനെ കുറിച്ച് അറിയിച്ചത്. നിയമലംഘകരായ പ്രവാസികൾ ചികിത്സക്കെത്തുേമ്പാൾ നിയമപരായ വശങ്ങളൊന്നും പരിഗണിക്കാതെ ചികിത്സ നൽകണം. പൊതുജനാരോഗ്യ സംരക്ഷണത്തിെൻറ ഭാഗമായാണിതെന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേർത്തു.
കോവിഡ് പ്രതിരോധത്തിനും ചികിത്സക്കും വിവിധ സർക്കാർ വകുപ്പുകൾ തമ്മിൽ സജീവമായ സഹകരണത്തെ അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു. രാജ്യം കോവിഡ് 19 റിപ്പോർട്ട് ചെയ്യുന്നതിന് മുമ്പ് തന്നെ മുൻകരുതലുകൾ എടുത്തിരുന്നു. കോവിഡ് സാഹചര്യവുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും വിലയിരുത്തുന്നണ്ടെന്നും മന്ത്രി പറഞ്ഞു.
ഇതുവരെ കോവിഡ് 19ന് വാക്സിനൊന്നും കണ്ടെത്തിയിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. രാജാവിെൻറ ഉത്തരവ് രാജ്യത്ത് ഇഖാമയുടെ കാലാവധി കഴിഞ്ഞും ഹുറൂബിലായും കഴിയുന്ന നിരവധി വിദേശികൾക്ക് കൂടി ഗുണകരമാവും. കോവിഡുമായി ബന്ധപ്പെട്ട് ആശുപത്രികളിൽ ധൈര്യമായി ചികിത്സ തേടി ചെല്ലാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
