Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസ്ത്രീകൾക്കും...

സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡറുകൾക്കും സൗജന്യ ബസ് യാത്ര; സ്വാഗതം ചെയ്ത് റിയാദ് ഒ.ഐ.സി.സി

text_fields
bookmark_border
സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡറുകൾക്കും സൗജന്യ ബസ് യാത്ര; സ്വാഗതം ചെയ്ത് റിയാദ് ഒ.ഐ.സി.സി
cancel

റിയാദ്: യു.ഡി.എഫ് സർക്കാരി​െൻറ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ ‘അഞ്ച് ഗാരൻറികൾ’ നടപ്പാക്കുന്നതി​െൻറ ഭാഗമായി കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡറുകൾക്കും സൗജന്യ യാത്ര അനുവദിച്ച തീരുമാനത്തെ റിയാദ് ഒ.ഐ.സി.സി സ്വാഗതം ചെയ്തു. സ്ത്രീകളുടെയും ട്രാൻസ്‌ജെൻഡർ വിഭാഗത്തി​െൻറയും സാമൂഹികവും സാമ്പത്തികവുമായ ഉന്നമനം ലക്ഷ്യമിട്ട് ഇത്തരമൊരു മാതൃകാപരമായ തീരുമാനമെടുത്ത സർക്കാരിനെ റിയാദ് ഒ.ഐ.സി.സി ഭാരവാഹികൾ പ്രത്യേകം അഭിനന്ദിച്ചു.

കേരളത്തി​െൻറ പൊതുഗതാഗത മേഖലയിൽ വലിയ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിതുറക്കുന്നതാണ് ‘ഇന്ദിരാ പ്രിയദർശിനി’ എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി. സാധാരണക്കാരായ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും വലിയൊരു ആശ്വാസം സമ്മാനിക്കുന്ന ഈ തീരുമാനം അവരുടെ യാത്രാക്കൂലി ഒഴിവാക്കി സാമ്പത്തിക ഭാരം ഗണ്യമായി കുറയ്ക്കും. ഒപ്പം, പൊതു ഇടങ്ങളിൽ കൂടുതൽ ആത്മവിശ്വാസത്തോടെയും അന്തസ്സോടെയും സഞ്ചരിക്കാൻ ഇത് പ്രേരണയാകും.

സമൂഹത്തി​െൻറ മുഖ്യധാരയിൽ നിന്ന് പലപ്പോഴും മാറ്റിനിർത്തപ്പെടുന്ന ട്രാൻസ്‌ജെൻഡർ വിഭാഗത്തെക്കൂടി ഇതിൽ ഉൾപ്പെടുത്തിയത് യു.ഡി.എഫ് സർക്കാരി​െൻറ പുരോഗമനപരമായ കാഴ്ചപ്പാടാണ് വ്യക്തമാക്കുന്നത്. സ്ത്രീശാക്തീകരണത്തിനും ലിംഗസമത്വത്തിനും മുൻഗണന നൽകുന്ന ഇത്തരം പദ്ധതികൾ സമൂഹത്തിന് തന്നെ മാതൃകയാണ്. പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ കൃത്യതയോടെ നടപ്പിലാക്കുന്നതിൽ സർക്കാർ കാണിക്കുന്ന ഇച്ഛാശക്തി അഭിനന്ദനാർഹമാണെന്നും, ഈ ജനക്ഷേമ തീരുമാനം പ്രവാസികൾക്കിടയിൽ വലിയ സന്തോഷവും ആവേശവുമാണ് ഉണ്ടാക്കിയിട്ടുള്ളതെന്നും റിയാദ് ഒ.ഐ.സി.സി ഭാരവാഹികൾ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Free bus travelRiyadh OICCSaudi Arabia News
News Summary - Free bus travel for women and transgenders; Riyadh OICC welcomes
Next Story