റെൻറ് എ കാർ ഉപയോഗിച്ച് തട്ടിപ്പ്; ആരോപണം വാസ്തവവിരുദ്ധമെന്ന് കമ്പനി
text_fieldsറിയാദ്: തവണകളായി പണമടച്ചാൽ പുതിയ കാറുകൾ നൽകാമെന്നു വിശ്വസിപ്പിച്ചു പ്രവാസികളെ കബളിപ്പിക്കുന്നെന്ന ആരോപണം വാസ്തവവിരുദ്ധമെന്ന് കമ്പനി. റിയാദിൽ പ്രവാസിയായ തിരുവനന്തപുരം പാലോട് സ്വദേശി അനസിെൻറ ആരോപണത്തെ അടിസ്ഥാനമാക്കി പ്രസിദ്ധീകരിച്ച വാർത്തയിലെ വിവരങ്ങൾ വസ്തുതകൾക്ക് നിരക്കുന്നതല്ലെന്ന് തവണ വ്യവസ്ഥയിൽ വാഹനങ്ങളുടെ വിൽപന നടത്തുന്ന കമ്പനിയുടെ പ്രതിനിധികളായ മലയാളികൾ അറിയിച്ചു.
ഈ വർഷം ജനുവരി ആദ്യ ആഴ്ചയാണ് അനസ് കമ്പനിയിൽ വന്ന് കാറിനുള്ള ഡൗൺപേയ്മെൻറായി 6,000 സൗദി റിയാൽ അടക്കുന്നത്. അതുപോലെ പലരും ഡൗൺ പേയ്മെൻറ് അടച്ചു. എന്നാൽ ബുക്ക് ചെയ്ത വണ്ടികൾ എത്താൻ വൈകുമെന്നത് ഞങ്ങൾ അവരെ അറിയിച്ചപ്പോൾ അനസ് ഒഴികെ ബാക്കിയുള്ളവർ ഡൗൺ പേയ്െമൻറ് തിരികെ ആവശ്യപ്പെടുകയും കൊടുക്കുകയും ചെയ്തു. എന്നാൽ തനിക്ക് ഓടാൻ വാഹനം വേണമെന്ന് അനസ് നിർബന്ധം പിടിച്ചു. അതുകൊണ്ടാണ് അനസിന് റെൻറ് എ കാർ കമ്പനിയിൽനിന്ന് കാർ എടുത്തുകൊടുത്തത്.
പ്രതിമാസം 2,100 റിയാലായിരുന്നു റെൻറ്. ഈ വർഷം ജനുവരി 27 വൈകീട്ടാണ് അനസിന് വേണ്ടി ‘കിയ കാർ’ എടുത്തതെങ്കിലും നൈറ്റ് ഡ്യൂട്ടി ഉണ്ടെന്ന് പറഞ്ഞ് പിറ്റേന്ന് ഉച്ചക്കുശേഷമാണ് അനസ് വന്ന് വണ്ടി വാങ്ങിയത്. 185 ദിവസം അനസ് ഈ കാർ ഉപയോഗിച്ചു. 6,000 റിയാലാണ് ഡൗൺപേയ്മെൻറായി അടച്ചത്. ആറു മാസത്തെ വാടക 12,600 റിയാലായി. റെൻറ് എ കാർ കമ്പനിക്ക് 6600 റിയാൽ ഞങ്ങൾ കൈയിൽനിന്ന് കൊടുക്കുകയായിരുന്നെന്നും കമ്പനി പ്രതിനിധികൾ പറഞ്ഞു. ഇങ്ങനെ ആറ് മാസം കമ്പനി പണം അടച്ചു. എന്നാൽ പിന്നീട് അടവ് മുടങ്ങിയപ്പോഴാണ് റെൻറ് എ കാർ കമ്പനിയുടെ ആളുകൾ കാർ എടുത്തുകൊണ്ടുപോയത്. ഇതാണ് യഥാർഥത്തിൽ സംഭവിച്ചതെന്നും മറിച്ചുള്ള ആരോപണം തെറ്റാണെന്നും കമ്പനി പ്രതിനിധികൾ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

