വ്യാജ ഹജ്ജ് സ്ഥാപനത്തിലൂടെ തട്ടിപ്പ്: വിദേശികൾക്ക് 16 മാസം തടവുശിക്ഷ
text_fieldsജിദ്ദ: വ്യാജ ഹജ്ജ് സ്ഥാപനങ്ങളുടെ പേരിൽ സമൂഹ മാധ്യമങ്ങളിൽ പരസ്യം നൽകി തട്ടിപ്പുനടത്തിയ രണ്ട് വിദേശികളെ പ്രത്യേക കോടതി 16 മാസം വീതം തടവിന് ശിക്ഷിച്ചു. അന്വേഷണം പൂർത്തിയാക്കിയ ശേഷം പ്രതികൾക്കെതിരായ കുറ്റപത്രം പബ്ലിക് പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചു. തട്ടിപ്പിന് ഉപയോഗിച്ച ഉപകരണങ്ങൾ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.
ഹജ്ജ് തീർഥാടകരുടെ സുരക്ഷക്ക് ഭീഷണിയുയർത്തി തട്ടിപ്പും നിയമലംഘനവും നടത്തുന്നവർക്കെതിരെ ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്യുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. ഹജ്ജുമായി ബന്ധപ്പെട്ട നിയമങ്ങളും നിർദേശങ്ങളും എല്ലാവരും കർശനമായി പാലിക്കണമെന്നും തെറ്റിദ്ധാരണ ഉണ്ടാക്കുന്ന പരസ്യങ്ങളുടെയോ ലൈസൻസ് ഇല്ലാത്ത ഹജ്ജ് സർവിസ് സ്ഥാപനങ്ങളുടെയോ കെണിയിൽ വീഴരുതെന്നും പബ്ലിക് പ്രോസിക്യൂഷൻ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

