ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം സെമിനാർ സംഘടിപ്പിച്ചു
text_fieldsജുബൈൽ: ഇന്ത്യയിൽ വർധിച്ചുവരുന്ന അസഹിഷ്ണുതക്കും സംഘ്പരിവാര ആക്രമണങ്ങൾക്കുമെ തിരെ ‘കീഴടങ്ങരുത് അന്തസ്സോടെ ജീവിക്കുക’ എന്ന പ്രമേയത്തിൽ ജുബൈൽ ഇന്ത്യ ഫ്രറ്റേണിറ് റി ഫോറം സെമിനാർ സംഘടിപ്പിച്ചു. പ്രസിഡൻറ് സലീം മൗലവി അധ്യക്ഷത വഹിച്ചു. സോഷ്യൽ ഫോറം സൗദി നാഷനൽ കോഓഡിനേറ്റർ അഷ്റഫ് മൊറയൂർ മുഖ്യ പ്രഭാഷണം നടത്തി. ബ്രിട്ടീഷുകാരന് പാദസേവ ചെയ്ത് സ്വാതന്ത്ര്യ സമരത്തെ ഒറ്റിക്കൊടുത്ത് പരിചയമുള്ള സംഘ്പരിവാരത്തിെൻറ ക്രൂരതകൾക്ക് മുന്നിൽ കീഴടങ്ങാതെ അന്തസ്സോടെ ജീവിക്കാൻ, ഫാഷിസത്തിനെതിരെ എല്ലാവരും ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തെ ഭയപ്പെടുത്തിയും വശീകരിച്ചും നേതാക്കളെ ജയിലിലടച്ചും ഏതാനും മാസങ്ങൾക്കുള്ളിൽതന്നെ 35ഓളം കരിനിയമങ്ങൾ പാർലമെൻറിൽ പാസാക്കി.
ഇന്ത്യൻ സ്വതന്ത്ര്യ സമരത്തിൽ മുഖ്യ പങ്ക് വഹിച്ച മുസ്ലിംകളെ മാത്രം ഉന്നം വെച്ചുകൊണ്ടാണ് മുത്തലാഖ്, എൻ.ഐ.എ ഭേദഗതി പോലുള്ള ബില്ലുകൾ പാസാക്കിയത്. ഈ അനീതികളൊക്കെ തുറന്നുകാണിക്കേണ്ട മാധ്യമങ്ങളെയെല്ലാം വരുതിയിലാക്കിയാണ് മോദി സർക്കാർ മുന്നോട്ടു പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഷിഹാബ് കീച്ചേരി ഉദ്ഘാടനം ചെയ്തു. കുഞ്ഞിക്കോയ താനൂർ, മജീദ് ചേളാരി, ഫവാസ് മഞ്ചേരി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
