സാഹോദര്യ സന്ദേശമോതി പ്രവാസി വെല്‍ഫെയര്‍ കുടുംബസംഗമം
text_fieldsദമ്മാമിൽ നടന്ന വെല്‍ഫെയര്‍ കുടുംബസംഗമം
ദമ്മാം: പ്രവാസി വെല്‍ഫെയര്‍ ദമ്മാം ദക്ഷിണകേരള കമ്മിറ്റി കുടുംബസംഗമം സംഘടിപ്പിച്ചു. വെല്‍ഫയര്‍ പാര്‍ട്ടി കേരള സംസ്ഥാന പ്രസിഡൻറ് റസാഖ് പാലേരി നയിക്കുന്ന സാഹോദര്യ പദയാത്രക്ക് അഭിവാദ്യം നേർന്ന് സംഘടിപ്പിച്ച കുടുംബസംഗമത്തില്‍, സാഹോദര്യത്തിന്റെയും സൗഹാര്‍ദത്തിന്റെയും ചെറിയ കൂടിച്ചേരലുകള്‍ പോലും നിലവിലെ സാഹചര്യത്തില്‍ വളരെ പ്രധാന്യം അര്‍ഹിക്കുന്നതാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ പ്രവാസി വെല്‍ഫെയര്‍ അഖില സൗദ്യ ജനറല്‍ സെക്രട്ടറി ഷബീര്‍ ചാത്തമംഗലം പറഞ്ഞു. 11 വര്‍ഷമായി സൗദിയില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസി വെല്‍ഫെയറിന് വിവിധ ജനസേവന ജീവകാരുണ്യ മേഖലയില്‍ സ്തുത്യര്‍ഹമായ പങ്കുവഹിക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് കൂട്ടിച്ചേർത്തു.
കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നടപടികളില്‍ പ്രതിപക്ഷത്തുനിന്നും ശബ്ദമുയര്‍ത്താനും വ്യത്യസ്ത വിഷയങ്ങളില്‍ ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്താനും ജനമനസുകളില്‍ ഇടംനേടാനും വെല്‍ഫെയര്‍ പാര്‍ട്ടിക്ക് സാധിച്ചിട്ടുണ്ടെന്നും സംസ്ഥാന പ്രസിഡൻറ് നയിക്കുന്ന പദയാത്രക്ക് ലഭിക്കുന്ന സ്വീകരണം ഇതാണ് വെളിവാക്കുന്നതെന്നും കുടുംബസംഗമം ഉദ്ഘാടനം ചെയ്ത ദമ്മാം റീജനല്‍ കമ്മിറ്റി ആക്ടിങ് പ്രസിഡൻറ് അനീസ മെഹബൂബ് അഭിപ്രായപ്പെട്ടു.
പ്രവാസി വെല്‍ഫെയര്‍ ദക്ഷിണകേരള കമ്മിറ്റി പ്രസിഡൻറ് ഷെമീര്‍ പത്തനാപുരം അധ്യക്ഷത വഹിച്ചു. ഈസ്റ്റേണ്‍ പ്രൊവിന്‍സ് പ്രസിഡൻറ് അബ്ദുല്‍ റഹീം തിരൂര്‍ക്കാട് സമാപനപ്രഭാഷണം നടത്തി. മുസ്ലിം മതന്യൂനപക്ഷങ്ങളും ദലിത് പിന്നാക്ക ജനവിഭാഗങ്ങളും നേരിട്ടുകൊണ്ടിരിക്കുന്ന നീതികേടുകള്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. ഗസ്സയില്‍ നിരപരാധികളായ കുഞ്ഞുമക്കള്‍ മരിച്ചുവീഴുന്ന വാര്‍ത്തകളുടെ ചുവടെ വരുന്ന കമൻറുകളില്‍ നിറഞ്ഞുനില്ക്കുന്നത് ഇത്തരം ദുഷിച്ച മനസ്സുകളുടെ വര്‍ത്തമാനങ്ങളാണെന്നും സമാപന പ്രസംഗത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രൊവിന്‍സ്, ജില്ലാ എക്സിക്യൂട്ടീവ് അംഗം ഫൈസല്‍ കോട്ടയം പരിപാടിയില്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ജോഷി പാഷ സ്വാഗതവും എക്സിക്യൂട്ടീവ് അംഗം അബ്ദുല്ല സൈഫുദ്ദീന് നന്ദിയും പറഞ്ഞു. പരിപാടിയില്‍ ദുആ ദനീന്‍ ഗാനവും ഫൈസല്‍ കോട്ടയം കവിതയും ആലപിച്ചു.
ജില്ലാ കമ്മിറ്റി ജനസേവന വിഭാഗം കണ്‍വീനര്‍ ആഷിഫ് കൊല്ലം, ട്രഷറര്‍ ഷാഹിന ഫൈസല്‍, ബിജു പൂതക്കുളം എന്നിവര്‍ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

