ഫലസ്തീൻ പ്രശ്നം ദ്വിരാഷ്ട്ര പരിഹാര സമ്മേളനത്തിൽ ഫ്രാൻസ് സൗദിക്കൊപ്പം സഹ അധ്യക്ഷത വഹിക്കും
text_fieldsസൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാനും ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണും (ഫയൽ ഫോട്ടോ)
റിയാദ്: അടുത്ത മാസം ന്യൂയോർക്കിൽ നടക്കുന്ന ദ്വിരാഷ്ട്ര പരിഹാര സമ്മേളനത്തിൽ സൗദിക്കൊപ്പം തന്റെ രാജ്യം സഹ അധ്യക്ഷത വഹിക്കുമെന്ന് ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ വ്യക്തമാക്കി.
ഗസ്സയിൽ ഇസ്രായേൽ സൈന്യം നടത്തുന്ന ആസൂത്രിത അധിനിവേശത്തിന്റെ പ്രാരംഭ ഘട്ടം ആരംഭിച്ചതായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഫ്രഞ്ച് പ്രസിഡൻറിന്റെ പ്രസ്താവന വന്നത്.
ഫലസ്തീൻ രാഷ്ട്രത്തിന്റെ അംഗീകാരം ശക്തിപ്പെടുത്തുന്നതിനും മേഖലയിൽ സമാധാനത്തിനുള്ള അവസരങ്ങൾ മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്ന പ്രക്രിയയോടുള്ള റിയാദിന്റെയും പാരീസിന്റെയും പ്രതിബദ്ധത മാക്രോൺ എടുത്തുപറഞ്ഞു. കഴിഞ്ഞ ജൂണിലാണ് ഐക്യരാഷ്ട്രസഭ സൗദിയും ഫ്രാൻസും സംയുക്തമായി അധ്യക്ഷത വഹിച്ച ഫലസ്തീൻ ദ്വിരാഷ്ട്ര പരിഹാര സമ്മേളനത്തിന് ആതിഥേയത്വം വഹിച്ചത്.
അതിന്റെ തുടർച്ചയാണ് അടുത്ത മാസം ന്യുയോർക്കിൽ സമ്മേളനം സംഘടിപ്പിക്കുന്നത്. 1967ലെ അതിർത്തികളെ അടിസ്ഥാനമാക്കി കിഴക്കൻ ജറുസലേം തലസ്ഥാനമായി ഒരു ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള പരിഹാരങ്ങൾ ഏകീകരിക്കാൻ ശ്രമിക്കുന്ന ആ സമ്മേളനത്തിന്റെ അന്തിമ രേഖക്ക് സൗദി അംഗീകാരം നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

