Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഫ്രാൻസുമായി സൗദി സൈനിക...

ഫ്രാൻസുമായി സൗദി സൈനിക സഹകരണ കരാർ ഒപ്പുവെച്ചു

text_fields
bookmark_border
ഫ്രാൻസുമായി സൗദി സൈനിക സഹകരണ കരാർ ഒപ്പുവെച്ചു
cancel

ജിദ്ദ: ഫ്രാൻസുമായി സൗദി അറേബ്യ വിപുലമായ സൈനിക സഹകരണ കരാർ ഒപ്പുവെച്ചു. സൗദി അറേബ്യ സന്ദർശിക്കുന്ന ഫ്രഞ്ച്​ സായുധസേന വകുപ്പ്​ മന്ത്രി ഫ്ലോറൻസ്​ ബാർലിയും കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ അമീർ മുഹമ്മദ്​ ബിൻ സൽമാനുമാണ്​ കരാറിൽ ഒപ്പുവെച്ചത്​. ജിദ്ദയിൽ നടന്ന യോഗത്തിൽ ഇരുപക്ഷവും ഉഭയകക്ഷി ബന്ധവും പ്രതിരോധ മേഖലയിലെ സഹകരണവും മേഖലയിലെ പുതിയ സംഭവ വികാസങ്ങളും ചർച്ച ചെയ്​തു.

 സൗദി പ്രതിരോധ വകുപ്പ്​ സഹമന്ത്രി മുഹമ്മദ്​ ബിൻ അബ്​ദുല്ല അൽഅയ്​ശ്​, മിലിറ്ററി ചീഫ്​ ഒാഫ്​ സ്​റ്റാഫ്​ ജന. ഫയ്യാദ്​ ബിൻ ഹമദ്​ അൽറുവൈലി, പ്രതിരോധ മന്ത്രിയുടെ ഒാഫീസ്​ ഡയറക്​ടർ ജനറൽ ഡോ. ഹിശാം ആലുശൈഖ്​, പ്രതിരോധ മന്ത്രിയുടെ സൈനിക ഉ​പദേഷ്​ടാവ്​ മേജർ ജനറൽ തലാൽ അൽ ഉതൈബി, ഫ്രാൻസിലെ സൗദി മിലിറ്ററി അറ്റാഷെ ബ്രിഗേഡിയർ വലീദ്​ സെയ്​ഫ്​ എന്നിവരും ​ഫ്രഞ്ച്​ പ്രതിനിധികളും യോഗത്തിൽ പ​െങ്കടുത്തു. ഫ്ലോറൻസ്​ ബാർലി കഴിഞ്ഞ ദിവസം സൽമാൻ രാജാവിനെയും സന്ദർശിച്ചിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudifrancegulf newsmalayalam news
News Summary - france-saudi-gulf news
Next Story