മനുഷ്യ വിഭവശേഷി പങ്കുവെക്കൽ സാമൂഹിക പ്രതിബദ്ധതയോടെ വേണം -ഫോസ ജിദ്ദ ചാപ്റ്റര്‍
text_fieldsഫാറൂഖ് കോളജ് പൂർവ വിദ്യാർഥി സംഗമം (ഫോസ) ജിദ്ദ ചാപ്റ്റര്‍ ഓൺലൈൻ സംഗമത്തിൽനിന്ന്
ജിദ്ദ: ലോകം വിവിധ വെല്ലുവിളികളെ നേരിടുന്ന സമയത്ത് മനുഷ്യ വിഭവശേഷിയും സമ്പത്തും സാമൂഹിക പ്രതിബദ്ധതയോടെ പങ്കുവെക്കണമെന്ന് ഫാറൂഖ് കോളജ് പൂർവ വിദ്യാർഥി സംഗമം (ഫോസ) ജിദ്ദ ചാപ്റ്റര്‍ ഓൺലൈൻ യോഗം അഭിപ്രായപ്പെട്ടു.ഫാറൂഖ് കോളജ് മുന്‍ പ്രിന്‍സിപ്പലും ഫോസ കേന്ദ്ര കമ്മിറ്റി അംഗവുമായ പ്രഫ. ഇ.പി. ഇമ്പിച്ചി കോയ മുഖ്യാതിഥിയായിരുന്നു. ഫാറൂഖ് കോളജ് തുടർന്നുകൊണ്ടിരിക്കുന്ന വിവിധ ജനസേവന പ്രവർത്തനങ്ങളെക്കുറിച്ചും നിലവിൽ വിദ്യാർഥികള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന കേന്ദ്ര-സംസ്ഥാന സ്കോളര്ഷിപ്പുകളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
ചാപ്റ്റർ പ്രസിഡൻറ് അഷ്റഫ് മേലേവീട്ടിൽ അധ്യക്ഷതവഹിച്ചു. അബു സബാഹ് അഹമ്മദ് അലി അനുസ്മരണം ലിയാഖത്ത് കോട്ട നിര്‍വഹിച്ചു. ഡോ. ഇസ്മായില്‍ മരിതേരി, അമീര്‍ അലി, നാസര്‍ ഫറോക്ക്, ഇഖ്ബാല്‍ സി.കെ പള്ളിക്കല്‍ എന്നിവർ സംസാരിച്ചു. സെക്രട്ടറി സാലിഹ് കാവോട്ട് സ്വാഗതവും ബഷീർ അംബലവന്‍ നന്ദിയും പറഞ്ഞു. കെ.എം. മുഹമ്മദ് ഹനീഫ ഖിറാഅത്ത് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

