നാലു പതിറ്റാണ്ടിന്റെ പ്രവാസം: ഗോപാലൻ തച്ചെടത്ത് നാട്ടിലേക്ക് മടങ്ങി
text_fieldsപ്രവാസം അവസാനിപ്പിച്ച് പോകുന്ന ഗോപാലൻ തച്ചെടത്തിന് ഖുറയാത്ത് ഐ.എം.സി.സിയുടെ
ഉപഹാരം സി.എം. യൂനുസ് മുന്നിയൂർ നൽകുന്നു
അൽ ഖുറയാത്ത്: നാലു പതിറ്റാണ്ടത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മുന്നിയൂർ ആലുങ്ങൽ സ്വദേശി ഗോപാലൻ തച്ചെടത്തിന് അൽ ഖുറയാത്ത് ഐ.എം.സി.സി യാത്രയയപ്പ് നൽകി. 1980ൽ സൗദിയിൽ എത്തിയ ഇദ്ദേഹം ആദ്യ അഞ്ച് വർഷം ദമ്മാമിലും പിന്നീട് അൽ ഖുറയാത്തിലുമായിന്നു ജോലി ചെയ്തിരുന്നത്. അൽ ഖുറയാത്തിലും നാട്ടിലും ജീവകാരുണ്യമേഖലയിൽ നിറസാന്നിധ്യമായിരുന്നു ഗോപാലൻ തച്ചെടത്ത്. യാത്രയയപ്പ് ചടങ്ങ് സൗദി നാഷനൽ കമ്മിറ്റി സെക്രട്ടറി സി.എം. യൂനുസ് മുന്നിയൂർ ഉദ്ഘാടനം ചെയ്തു. ശരീഫ് തെക്കൻ, നിസാം കരുനാഗപ്പള്ളി, സലീം പേബസാർ, ശിഹാബ് ആറങ്ങോട്ടുകര, റിയാസ് ആലുവ, ശഫീഖ് കുനിയം മുത്തൂർ എന്നിവർ സംസാരിച്ചു.

