Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അൽ ഖോബാറിൽ പാർക്കിൽനിന്ന് കാണാതായ നാലുവയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി

text_fields
bookmark_border
അൽ ഖോബാറിൽ പാർക്കിൽനിന്ന് കാണാതായ നാലുവയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി
cancel

അൽ ഖോബാർ: സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ ഖോബാറിൽ ശിമാലിയ്യ പാർക്കിൽനിന്ന് കാണാതായ നാലുവയസ്സുകാരനായ ഇന്ത്യൻ കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. ബിഹാർ വെസ്​റ്റ്​ ചമ്പാരൻ ബെയ്ട്ടിയ സ്വദേശിയായ യാസിറി​െൻറ മകൻ റയ്യാൻ ആണ് മരിച്ചത്. പാർക്കിന് സമീപത്തെ ഫൗണ്ടനിൽനിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

തിങ്കളാഴ്ച വൈകീട്ട് ഏഴോടെ മാതാപിതാക്കൾക്കൊപ്പം പാർക്കിലെത്തിയ കുട്ടിയെ പെട്ടെന്ന് കാണാതാവുകയായിരുന്നു. തുടർന്ന് പൊലീസും ബന്ധുക്കളും ചേർന്ന് തെരച്ചിൽ ആരംഭിച്ചെങ്കിലും ചൊവ്വാഴ്ച ഉച്ചവരെ കുട്ടിയെ കണ്ടെത്താനായില്ല. വൈകീട്ടോടെയാണ് പാർക്കിനോട് ചേർന്നുള്ള ഫൗണ്ടനിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തുടർ നടപടികൾക്കായി മൃതദേഹം ദമ്മാം സെൻട്രൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Four-year-old missing from park in Al Khobar found dead
Next Story