ക്വാറൻറീൻ ലംഘിച്ച നാലു പേർ അൽഖോബാറിൽ പിടിയിൽ
text_fieldsദമ്മാം: കോവിഡ് ബാധിച്ചതിനെ തുടർന്നുള്ള നിർബന്ധിത ക്വാറൻറീൻ ലംഘിച്ച നാലു പേർ കിഴക്കൻ പ്രവിശ്യയിലെ അൽഖോബാറിൽ പിടിയിൽ. ആഭ്യന്തര മന്ത്രാലയത്തിനു കീഴിൽ വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധനയിലാണ് ഇവർ കസ്റ്റഡിയിലായത്. രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കർശന പരിശോധന തുടരുകയാണ്.
ക്വാറൻറീൻ വ്യവസ്ഥ ലംഘിച്ച് പുറത്തിറങ്ങി സമ്പർക്കത്തിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടി ഉണ്ടാവുമെന്ന് കിഴക്കൻ പ്രവിശ്യ സുരക്ഷ വിഭാഗം ഔദ്യോഗിക വക്താവ് മുഹമ്മദ് അൽശഹ്രി അഭിപ്രായപ്പെട്ടു. നിയമലംഘനത്തിെൻറ സ്വഭാവമനുസരിച്ച് രണ്ടു ലക്ഷം റിയാൽ പിഴയും രണ്ടു വർഷം വരെ തടവും ശിക്ഷ ചുമത്തുന്ന വകുപ്പുകളാണ് നിലവിലുള്ളത്. തവക്കൽന ആപ്പിലെ അതത് സമയങ്ങളിലെ സ്റ്റാറ്റസ് വിലയിരുത്തിയാണ് പരിശോധന. പിടിയിലായവരെ തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

