Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നാല് സൈനിക നഗരങ്ങൾക്ക് ‘ആരോഗ്യ നഗരം’ അംഗീകാരം

text_fields
bookmark_border
നാല് സൈനിക നഗരങ്ങൾക്ക് ‘ആരോഗ്യ നഗരം’ അംഗീകാരം
cancel

റിയാദ്​: സൗദി അറേബ്യയിലെ നാല് പ്രധാന സൈനിക നഗരങ്ങളെ ആരോഗ്യ വകുപ്പി​െൻറ ‘ആരോഗ്യകരമായ നഗരങ്ങൾ’ പദ്ധതിയുടെ ഭാഗമായി ഔദ്യോഗികമായി അംഗീകരിച്ചു. ഇതി​െൻറ സർട്ടിഫിക്കറ്റുകൾ ആരോഗ്യ മന്ത്രി ഫഹദ് അൽ ജലാജൽ പ്രതിരോധ വകുപ്പ് എക്സിക്യൂട്ടീവ് അഫയേഴ്സ് ഡെപ്യൂട്ടി മന്ത്രി ഡോ. ഖാലിദ് അൽ ബിയാരി ഉൾപ്പെടെയുള്ള പ്രതിനിധികൾക്ക് കൈമാറി.

വടക്കുപടിഞ്ഞാറൻ മേഖലയിലെ കിങ് അബ്​ദുൽ അസിസ് മിലിട്ടറി സിറ്റി, കിഴക്കൻ മേഖലയിലെ കിങ് ഫഹദ് മിലിട്ടറി സിറ്റി, പടിഞ്ഞാറൻ മേഖലയിലെ കിങ് ഫഹദ് എയർ ബേസ്, വടക്കൻ മേഖലയിലെ കിങ് ഖാലിദ് മിലിട്ടറി സിറ്റി എന്നിവയ്ക്കാണ് ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞത്.

ആരോഗ്യ വികസനം, ഭക്ഷ്യസുരക്ഷ, അന്തരീക്ഷത്തി​െൻറയും പരിസ്ഥിതിയുടെയും ഗുണനിലവാരം, അടിയന്തര സാഹചര്യങ്ങളിലെ പ്രതിരോധം തുടങ്ങിയ ഒൻപത് പ്രധാന മേഖലകളിലായി വ്യാപിച്ചു കിടക്കുന്ന 80 കർശന മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചാണ് ഈ നഗരങ്ങൾ അംഗീകാരം നേടിയെടുത്തത്.

സൗദി വിഷൻ 2030-​െൻറ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെട്ട് ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുക, ആരോഗ്യകരമായ സുസ്ഥിര അന്തരീക്ഷം പ്രദാനം ചെയ്യുക, വികസന പദ്ധതികളുടെ മുൻഗണനാ പട്ടികയിൽ ആരോഗ്യത്തെ ഉൾപ്പെടുത്തുക എന്നിവയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.

വിവിധ സർക്കാർ-സ്വകാര്യ ഏജൻസികളുടെ സഹകരണത്തോടെ നടപ്പാക്കുന്ന ഈ പദ്ധതിയിലൂടെ സൈനിക നഗരങ്ങളിലെ ജനങ്ങൾക്ക് കൂടുതൽ മെച്ചപ്പെട്ട ആരോഗ്യ അന്തരീക്ഷവും സജീവമായ ജീവിത സാഹചര്യവും ഉറപ്പാക്കാൻ സാധിക്കുമെന്നാണ് അധികൃതർ വിലയിരുത്തുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Four military cities receive 'Healthy City' accreditation
Next Story