ജിദ്ദയിൽ നാല് വ്യവസായ പദ്ധതികൾ ഉദ്ഘാടനം ചെയ്തു
text_fieldsജിദ്ദയിൽ പുതിയ വ്യവസായ പദ്ധതികൾ വ്യവസായ ധാതുവിഭവ ശേഷി മന്ത്രി ബന്ദർ ബിൻ ഇബ്രാഹിം അൽഖുറൈഫ് ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: ജിദ്ദയിൽ നാല് വ്യവസായ പദ്ധതികൾ ഉദ്ഘാടനം ചെയ്തു. വ്യവസായിക നഗരിയിലെ സന്ദർശനത്തിനിടെയാണ് വ്യവസായ ധാതു വിഭവശേഷി മന്ത്രി ബന്ദർ ബിൻ ഇബ്രാഹീം അൽഖുറൈഫ് 50 കോടിയിലധികം മൂല്യമുള്ള നാല് പുതിയ വ്യവസായ പദ്ധതികൾ ഉദ്ഘാടനം ചെയ്തത്. ഫാർമസ്യൂട്ടിക്കൽസ്, മെഡിക്കൽ ഉപകരണങ്ങൾ, സൗന്ദര്യവർധക വസ്തുക്കൾ എന്നിവക്കായുള്ള നഹ്ദി മെഡിക്കൽ കമ്പനി, നാഷനൽ പ്ലാസ്റ്റിക് ഇൻഡസ്ട്രി ഫാക്ടറി, സഡാഫ്കോ ഫാക്ടറിയിലെ പ്രൊഡക്ഷൻ ലൈൻ, ജല, താപ ഇൻസുലേഷൻ, പശ എന്നിവ നിർമിക്കുന്ന അൽനജ്മ ഫാക്ടറി എന്നിവയാണ് ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനത്തിനു ശേഷം മന്ത്രി ഫാക്ടറികൾ ചുറ്റിക്കണ്ടു.
വിഷൻ 2030ന്റെ ലക്ഷ്യങ്ങൾക്കനുസരിച്ച് രാജ്യത്ത് ഭക്ഷ്യ-വൈദ്യ സുരക്ഷ കൈവരിക്കുന്നതിന് സംഭാവന നൽകുന്ന ഫാക്ടറികൾ ഉദ്ഘാടനം ചെയ്തതിലുൾപ്പെടുന്നുവെന്ന് 'മുദ്ൻ' സി.ഇ.ഒ എൻജിനീയർ ഖാലിദ് ബിൻ മുഹമ്മദ് അൽസാലിം പറഞ്ഞു. ഇതിലൂടെ ഭക്ഷ്യ മേഖലകൾ, മെഡിക്കൽ ഉപകരണങ്ങൾ, സപ്ലൈസ്, വാട്ടർപ്രൂഫിങ്, സുഗന്ധദ്രവ്യങ്ങൾ, സൗന്ദര്യവർധക വസ്തുക്കൾ എന്നിവയിലെ ഉൽപാദന ശേഷി ഉയർത്താനാകുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

