Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനാലു പതിറ്റാണ്ടത്തെ...

നാലു പതിറ്റാണ്ടത്തെ പ്രവാസത്തിന്​ വിരാമം; അബ്​ദുല്ലത്തീഫിന്​ യാത്രയയപ്പ് നൽകി

text_fields
bookmark_border
നാലു പതിറ്റാണ്ടത്തെ പ്രവാസത്തിന്​ വിരാമം; അബ്​ദുല്ലത്തീഫിന്​ യാത്രയയപ്പ് നൽകി
cancel

അൽ ഖഫ്ജി: നാല് പതിറ്റാണ്ടിലേറെ നീണ്ട പ്രവാസം അവസാനിപ്പിച്ചു മടങ്ങുന്ന ഖഫ്ജിയിലെ സാമൂഹിക സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യം അബ്​ദുല്ലത്തീഫ് കോഴിക്കോടിന് തനിമ ഖഫ്ജി ഘടകം യാത്രയയപ്പ് നൽകി. ഖഫ്ജി ഇന്ത്യൻ ഇൻറർനാഷനൽ സ്കൂളി​െൻറ സ്ഥാപകരിൽ ഒരാളാണ്​ അദ്ദേഹം.

ഒറ്റപ്പെട്ട വിദൂര ഗ്രാമമായിരുന്ന ഖഫ്ജിയിൽ ഇന്ത്യൻ കുടുംബങ്ങളുടെ വലിയ സ്വപ്നമായിരുന്ന സ്കൂൾ യാഥാർഥ്യമാക്കുന്നതിൽ അദ്ദേഹവും കൂട്ടരും വഹിച്ച പങ്ക് നിർണായകമാണ്. മുമ്പ്​ പലരും ശ്രമിച്ചു പരാജയപ്പെട്ട ഈ ദൗത്യം വിജയിപ്പിച്ചെടുക്കുന്നതിൽ അദ്ദേഹം മുൻനിരയിൽ തന്നെയുണ്ടായിരുന്നു. കെ.എം.സി.സി പ്രവർത്തകൻ എന്ന നിലയിൽ ഖഫ്ജിയിലെ നിരവധി ജനോപകാര പ്രവർത്തനങ്ങളിലും അദ്ദേഹം സജീവമായിരുന്നു.

ചടങ്ങിൽ അൻസാർ കൊച്ചുകലുങ്ക് അധ്യക്ഷത വഹിച്ചു. അബ്​ദുൽ ജലീൽ കോഴിക്കോട്, റിയാസ് കൊല്ലായിൽ, അബ്​ദുൽ മജീദ് പാലക്കാട്‌, കെ.എം.സി.സി ഖഫ്ജി ജോയിൻറ്​ സെക്രട്ടറി ഷൗക്കത്ത് കണ്ണൂർ, അഷ്റഫ് മൗലവി ആലപ്പുഴ, പ്രവാസി വെൽഫയർ ഖഫ്ജി പ്രസിഡൻറ്​ അൻവർ ഫസൽ, ഹബീബുള്ള മട്ടന്നൂർ, അബ്​ദുൽ നാസർ കോട്ടപ്പുറത്ത്, ഇക്ബാൽ ആലപ്പുഴ എന്നിവർ സംസാരിച്ചു.

മുഹമ്മദ് ആരിഫ് തിരൂർ, നിയാസ് കോട്ടപ്പുറത്ത്, മുഹമ്മദ് ഷബീർ കൊണ്ടോട്ടി, ഷമീം പാണക്കാട്, അസ്ഹർ പുലാമന്തോൾ, റമീസ് ചെർപ്പുളശ്ശേരി, ഫായിസ് വടക്കാങ്ങര എന്നിവർ നേതൃത്വം നൽകി. ഫിറോസ് വടക്കാങ്ങര സ്വാഗതവും എസ്. സൈഫുദ്ദീൻ നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Farewellexilefour decades
News Summary - Four decades of exile come to an end; Abdullatif bids farewell
Next Story