Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇ​ന്ത്യ​ൻ സോ​ഷ്യ​ൽ...

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം ഭാ​ര​വാ​ഹി​ക​ൾ
cancel
camera_alt

1. മു​ഹ​മ്മ​ദ് കോ​യ ചേ​ലേ​മ്പ്ര, 2. മു​സ്ത​ഫ ആ​റ്റൂ​ർ, 3. ഹ​നീ​ഫ ചാ​ലി​പ്പു​റം, 4. അ​ബൂ ഹ​നീ​ഫ

മ​ണ്ണാ​ർ​ക്കാ​ട്, 5. യൂ​സു​ഫ് ചേ​ലേ​മ്പ്ര

അ​ബ​ഹ: ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം അ​സീ​ർ കേ​ര​ള സ്​​റ്റേ​റ്റ് ക​മ്മി​റ്റി​ക്ക് പു​തി​യ നേ​തൃ​ത്വം നി​ല​വി​ൽ വ​ന്നു. ഖ​മീ​സ് തേ​ജ​സ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​െ​വ​ൻ​ഷ​ന് സൗ​ദി നാ​ഷ​ന​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഷ്റ​ഫ് പു​ത്തൂ​ർ നേ​തൃ​ത്വം ന​ൽ​കി.

ഇ​ന്ത്യ മ​ഹാ​രാ​ജ്യം അ​ത്യ​ന്തം അ​പ​ക​ട​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​മ്പോ​ൾ അ​തി​ന് കാ​ര​ണ​ക്കാ​രാ​യ സം​ഘ്പ​രി​വാ​ർ ശ​ക്തി​ക​ളെ തി​രി​ച്ച​റി​യു​ന്ന കാ​ര്യ​ത്തി​ലും പ്ര​തി​രോ​ധി​ക്കു​ന്ന കാ​ര്യ​ത്തി​ലും മു​ഖ്യ​ധാ​ര രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി​ക​ളും മ​ത​സം​ഘ​ട​ന​ക​ളും വ​ള​രെ പി​റ​കി​ലാ​ണെ​ന്നും അ​ത​ത് സ​മ​യ​ത്ത് ഭ​ര​ണ​ത്തി​ലി​രി​ക്കു​ന്ന ഭ​ര​ണാ​ധി​കാ​രി​ക​ളി​ൽ കേ​ന്ദ്രീ​കൃ​ത​മ​ല്ല ഫാ​ഷി​സ​മെ​ന്ന യാ​ഥാ​ർ​ഥ്യം പൊ​തു​സ​മൂ​ഹം തി​രി​ച്ച​റി​യ​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കേ​ര​ള​ത്തി​ൽ ആ​ർ.​എ​സ്.​എ​സി​നും സ​വ​ർ​ണ മാ​ട​മ്പി​മാ​ർ​ക്കും വേ​ണ്ടി പ​ണി​യെ​ടു​ക്കു​ന്ന രൂ​പ​ത്തി​ലേ​ക്ക് സ​ർ​ക്കാ​ർ മാ​റി​യി​രി​ക്കു​ന്നു​വെ​ന്നും സ​ച്ചാ​ർ ക​മീ​ഷ​ൻ ക​ണ്ടെ​ത്തി​യ മു​സ്​​ലിം സം​വ​ര​ണ​വും ഏ​റ്റ​വും പു​തു​താ​യി വ​ഖ​ഫ് ബോ​ർ​ഡി​െൻറ നി​യ​മ​നം പി.​എ​സ്.​സി​ക്ക് വി​ട്ടു​കൊ​ണ്ട് അ​ട്ടി​മ​റി ന​ട​ത്തു​ന്ന​തും ഉ​ൾ​പ്പെ​ടെ ഇ​തി​ന് ഉ​ദാ​ഹ​ര​ണ​മാ​ണെ​ന്നും പ്ര​മേ​യ​മ​വ​ത​രി​പ്പി​ച്ച് സം​സാ​രി​ച്ച റ​ഷീ​ദ് എ​രു​മേ​ലി പ​റ​ഞ്ഞു. സം​ഗ​മ​ത്തി​ൽ കോ​യ ചേ​ലേ​മ്പ്ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹ​നീ​ഫ ചാ​ലി​പ്പു​റം പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം ഷ​റ​ഫു​ദ്ദീ​ൻ പ​ഴേ​രി സം​സാ​രി​ച്ചു.

മു​സ്ത​ഫ ആ​റ്റൂ​ർ സ്വാ​ഗ​ത​വും അ​ബൂ​ഹ​നീ​ഫ മ​ണ്ണാ​ർ​ക്കാ​ട് ന​ന്ദി​യും പ​റ​ഞ്ഞു. ഭാ​ര​വാ​ഹി​ക​ൾ: മു​ഹ​മ്മ​ദ് കോ​യ ചേ​ലേ​മ്പ്ര (പ്ര​സി.), മു​സ്ത​ഫ ആ​റ്റൂ​ർ (ജ​ന. സെ​ക്ര​ട്ട​റി), ഹ​നീ​ഫ ചാ​ലി​പ്പു​റം (വൈ​സ് പ്ര​സി.), അ​ബൂ ഹ​നീ​ഫ മ​ണ്ണാ​ർ​ക്കാ​ട്, യൂ​സു​ഫ് ചേ​ലേ​മ്പ്ര (സെ​ക്ര.), ഹ​നീ​ഫ് മ​ഞ്ചേ​ശ്വ​രം, മു​ഹ​മ്മ​ദ​ലി എ​ട​ക്ക​ര, നാ​സ​ർ കൊ​ടു​ങ്ങ​ല്ലൂ​ർ, മെ​ഹ്റു​ദ്ദീ​ൻ പോ​ങ്ങ​നാ​ട് (എ​ക്സി. അം​ഗം).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian Social ForumForum Leaders
News Summary - Forum Leaders in Indian Social Forum
Next Story