ഹജ്ജിന്റെയും ഇരുഹറമുകളുടെയും ചരിത്രത്തെക്കുറിച്ചുള്ള ഫോറവും പ്രദർശനവും ജിദ്ദയിൽ
text_fieldsജിദ്ദ: ഹജ്ജിന്റെയും ഇരുഹറമുകളുടെ ചരിത്രത്തെക്കുറിച്ചുള്ള ഫോറവും പ്രദർശനവും ജിദ്ദയിൽ സംഘടിപ്പിക്കുന്നു. 2025 നവംബർ ഒമ്പത് മുതൽ 12 വരെ നടക്കുന്ന പരിപാടി കിങ് അബ്ദുൽ അസീസ് ഫൗണ്ടേഷനാണ് സംഘടിപ്പിക്കുന്നത്. ഹജ്ജ് തീർഥാടനവും യുഗങ്ങളായി ഇരുഹറമുകൾക്ക് നൽകുന്ന സേവനവും രേഖപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്.
ചരിത്രം, വാസ്തുവിദ്യ, ഇസ്ലാമിക സംസ്കാരം എന്നീ മേഖലകളിലെ 50ൽ അധികം പ്രഭാഷകരും വിദഗ്ധരും ഫോറത്തിൽ പങ്കെടുക്കും. പത്തിൽ അധികം അക്കാദമിക്, ചർച്ച സെഷനുകളുണ്ടാകും.
പുരാതന കാലം മുതൽ സൗദിയുടെ ഇന്നത്തെ കാലഘട്ടം വരെ മക്കയും മദീനയും സാക്ഷ്യം വഹിച്ച നഗര, സാംസ്കാരിക പരിവർത്തനങ്ങൾ രേഖപ്പെടുത്തിക്കൊണ്ട് ചരിത്രത്തിലുടനീളം ഹജ്ജിന്റെയും ഇരുഹറമുകളടെയും വഴികൾ സെഷനുകളിൽ ചർച്ച ചെയ്യും. ഹജ്ജിന്റെയും ഇരുഹറമുകളുടെയും ചരിത്രത്തെക്കുറിച്ചുള്ള ശാസ്ത്രീയ രേഖകളുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുക, ഈ മേഖലയിലെ പ്രത്യേക ഗവേഷണങ്ങളെ പിന്തുണക്കുക, വിദ്യാഭ്യാസം, മാധ്യമങ്ങൾ, മ്യൂസിയങ്ങൾ എന്നിവയിൽ ഉപയോഗിക്കാൻ കഴിയുന്ന അറിവും സാംസ്കാരിക ഉള്ളടക്കവുമാക്കി അതിന്റെ ഫലങ്ങൾ മാറ്റുക എന്നിവയാണ് ഫോറത്തിന്റെ ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

