ഫോർമുല വൺ സൗദി ഗ്രാൻഡ് പ്രിക്സിന് ജിദ്ദയിൽ തുടക്കം
text_fieldsഫോർമുല വൺ സൗദി ഗ്രാൻഡ് പ്രിക്സിന് ജിദ്ദയിൽ തുടക്കം കുറിച്ചപ്പോൾ
ജിദ്ദ: ഫോർമുല വൺ സൗദി ഗ്രാൻഡ് പ്രിക്സ് മത്സരങ്ങൾക്ക് ഉജ്ജ്വല തുടക്കം. ജിദ്ദ കോർണിഷ് സർക്യൂട്ടിൽ മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന മത്സരത്തിന്റെ ആദ്യ ദിവസമായ വ്യാഴാഴ്ച രണ്ട് പരിശീലന സെഷനാണ് നടന്നത്. ശനിയാഴ്ച നടക്കുന്ന പ്രധാന മത്സരത്തിനുള്ള തയാറെടുപ്പിന്റെ ഭാഗമായാണ് പരിശീലന സെഷൻ നടന്നത്. റെഡ്ബുൾ ടീമിന്റെ ഡ്രൈവറായ ഡച്ച് താരം മാക്സ് വെർസ്റ്റപ്പൻ ആദ്യ പരിശീലന സെഷനിൽ ലീഡ് നേടി.
ആസ്റ്റൺ മാർട്ടിന്റെ ഡ്രൈവർ സ്പാനിഷ് താരം ഫെർണാണ്ടോ അലോൻസോ രണ്ടാം സ്ഥാനത്തും റെഡ് ബുള്ളിന്റെ ഡ്രൈവർ മെക്സിക്കൻ സെർജിയോ പെരസ് മൂന്നാം സ്ഥാനവുമെത്തി. വൈകീട്ട് 4.30നാണ് ആദ്യപരിശീല ന സെഷൻ ആരംഭിച്ചത്. രാത്രി എട്ടിന് ആരംഭിച്ച രണ്ടാം പരിശീലന സെഷനിൽ ആസ്റ്റൺ മാർട്ടിൻ ടീമിന്റെ ഡ്രൈവറായ സ്പാനിഷ് താരം ഫെർണാണ്ടോ അലോൻസോയ്ക്ക് ഒന്നാം സ്ഥാനം നേടാൻ കഴിഞ്ഞു.
മെഴ്സിഡസ് ടീമിന്റെ ഡ്രൈവർ ബ്രിട്ടീഷുകാരൻ ജോർജ് റസ്സൽ രണ്ടാം സ്ഥാനവും റെഡ്ബുൾ ടീമിന്റെ ഡ്രൈവർ ഡച്ച് താരം മാക്സ് വെർസ്റ്റാപ്പൻ രണ്ടാം സ്ഥാനവും നേടി. ശനിയാഴ്ച രാത്രി നടക്കുന്ന അവസാന മത്സരത്തിലാണ് വിജയികളെ നിർണയിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

