Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഫോർമുല വൺ: യോഗ്യത...

ഫോർമുല വൺ: യോഗ്യത റൗണ്ടിലും ഹാമിൽട്ടൺ മുന്നിൽ

text_fields
bookmark_border
Formula 1
cancel
camera_alt

ഫോർമുല വൺ യോഗ്യത റൗണ്ടിലും മുന്നിലായ ഹാമിൽട്ടൺ

ജിദ്ദ: ​ജിദ്ദ കോർഷിണിൽ നടന്നു വരുന്ന ഫോർമുല വൺ സൗദി ​ഗ്രാൻഡ്​​ പ്രിക്​സ്​ അന്താരാഷ്​ട്ര കാറോട്ട മത്സരത്തി​െൻറ യോഗ്യത റൗണ്ട്​ സമാപിച്ചപ്പോൾ ബ്രിട്ടീഷ് മെഴ്‌സിഡസ് താരം ലൂയിസ് ഹാമിൽട്ടൺ ഒന്നാം സ്ഥാനത്തെത്തി. ഞായറാഴ്​ച രാത്രി നടക്കുന്ന സമാപന റൗണ്ടി​െൻറ മുന്നോടിയായാണ്​​ യോഗ്യതാ മത്സരം നടന്നത്​. പരീക്ഷണ റൗണ്ടുകളിലും ഹാമിൽട്ടൺ തന്നെയാണ്​ ഏറ്റവും വേഗമേറിയ താരം.

യോഗ്യത റൗണ്ടിൽ 1.27.511 മിനിട്ടിനുള്ളിൽ മികച്ച ലാപ്പ് നേടിയാണ്​ ഹാമിൽട്ടൺ ഫിൻലൻറ്​ സഹ താരം വലേരി ബോട്ടാസിനെ പിന്നിലാക്കി​ ഒന്നാം സ്ഥാനത്തെത്തിയത്​. 1.27.622 മിനിട്ട്​ വേഗത രേഖപ്പെടുത്തിയ ഫിൻലൻറ്​ താരം രണ്ടാം സ്ഥാനത്തെത്തി​. 0.111 സെക്കൻറി​െൻറ വിത്യാസത്തിലാണ്​ ഹാമിൽട്ടൻ ഫിൻലൻറ്​ താരത്തെ മറികടന്നത്​. റെഡ്​ ബുൾ ടീമിനെ നയിക്കുന്ന ഡച്ച് ഡ്രൈവറായ മാക്സ് വെർസ്​റ്റാപ്പന്​ മൂന്നാം സ്ഥാനമാണ്​ നേടാനായത്​. 1.27.653 മിനിട്ട്​ വേഗതയാണ്​ വെർസ്​റ്റാപ്പൻ രേഖപ്പെടുത്തിയത്​.


അവസാന ശ്രമത്തിലും വെർസ്​റ്റാപ്പൻ ഹാമിൽട്ടണേക്കാൾ വേഗത്തിലായിരുന്നുവെങ്കിലും ട്രാക്കി​െൻറ അവസാന ഭാഗത്തെ മതിലിൽ തട്ടിയതിനാൽ മുന്ന​ിലെത്താൻ കഴിഞ്ഞില്ല. മൂന്നാം സ്ഥാനം കൊണ്ട്​ തൃപ്തിപ്പെടേണ്ടിവന്നു. 1.28.054 മിനിറ്റ് സമയമെടുത്ത ചാൾസ് ലെക്ലർക്കിനാണ്​​​ നാലാം സ്ഥാനം. യോഗ്യത മത്സരത്തിൽ നേടിയ വേഗതക്കനുസരിച്ച്​ ഡ്രൈവർമാരെ തരംതിരിക്കും. ഇവരായിരിക്കും ഞായറാഴ്​ച രാത്രി നടക്കുന്ന അവസാന റൗണ്ടുകളിൽ മാറ്റുരക്കുക.

എസ്​.ടി.സി ഫോർമുല വൺ സൗദി ​ഗ്രാൻഡ്​ പ്രിക്​സ്​ കിരീടം ആരും നേടുമെന്നറിയാനുള്ള ആവേശകരായ മത്സരത്തിന്​ കാത്തിരിക്കുകയാണ്​ സൗദികത്തും പുറത്തുമുള്ള മോ​േട്ടാർ സ്​പോർട്​സ്​ പ്രേമികൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Formula 1
News Summary - Formula 1 Hamilton leads in qualifying round
Next Story