പുനഃസംഘടിപ്പിച്ച പ്രവാസി കമീഷനിൽ മുൻ സൗദി പ്രവാസിയും
text_fieldsഎം.എം. നഈം
റിയാദ്: ആറു മാസത്തെ ഇടവേളക്കുശേഷം പ്രവാസി കമീഷൻ കേരള സർക്കാർ പുനഃസംഘടിപ്പിച്ചപ്പോൾ സൗദിയിലെ മുൻ പ്രവാസിയും ഉൾപ്പെട്ടു. ദീർഘകാലം ജിദ്ദയിലും റിയാദിലും ദമ്മാമിലും ജോലിചെയ്ത ശേഷം അടുത്തിടെ പ്രവാസം അവസാനിപ്പിച്ച് മടങ്ങിയ എം.എം. നഈമിനെയാണ് ആറംഗ കമീഷനിൽ ഒരാളായി സർക്കാർ നിയോഗിച്ചത്. എൻ.ആർ.ഐ കമീഷൻ ചെയർപേഴ്സൻ റിട്ടയേഡ് ജസ്റ്റിസ് സോഫി തോമസ് ആണ് ചെയർ പേഴ്സൻ. എം.എം. നഈമിനെ കൂടാതെ പി.എം. ജാബിർ, ഡോ. മാത്യുസ് കെ. ലൂക്കോസ്, ജോസഫ് ദേവസ്യ പൊൻമാങ്കൽ, കമീഷൻ സെക്രട്ടറി എന്നിവരാണ് അംഗങ്ങൾ.
1996 മുതൽ 2023 വരെ ജിദ്ദ, ദമ്മാം, റിയാദ് എന്നിവിടങ്ങളിലായി പ്രവാസജീവിതം നയിച്ച എം.എം. നഈം മലപ്പുറം തിരൂർക്കാട് മരാത്തൊടി മുഹമ്മദാലി മാസ്റ്ററുടെയും സൈനബ ടീച്ചറുടെയും മകനാണ്. രണ്ടു തവണ ലോക കേരളസഭ അംഗം, പ്രഥമ മലയാള മിഷൻ സൗദി ചാപ്റ്റർ പ്രസിഡൻറ്, ദമ്മാം മീഡിയ ഫോറം പ്രസിഡൻറ്, ട്രഷറർ, ദമ്മാം നവോദയ രക്ഷാധികാരി, ജനറൽ സെക്രട്ടറി, പ്രസിഡൻറ്, കൈരളി ടിവി സൗദി കോഓഡിനേറ്റർ എന്നീനിലയിൽ സൗദിയിലെ പ്രവാസകാലത്ത് പ്രവർത്തിച്ചു. നിലവിൽ സി.പി.എം ലോക്കൽ കമ്മിറ്റിയംഗം, വിജ്ഞാന കേരളം ഡിസ്ട്രിക്റ്റ് റിസോഴ്സ് പേഴ്സൻ എന്നീ നിലയിൽ പ്രവർത്തിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

