ജുബൈൽ ഒ.ഐ.സി.സി മുൻ ഭാരവാഹി ഡെനിൻ ഡേവിസ് നാട്ടിൽ വാഹനാപകടത്തിൽ മരിച്ചു
text_fieldsജുബൈൽ: ഒ.ഐ.സി.സി യൂത്ത് വിങ് മുൻ ജോയിൻറ് ട്രഷററായിരുന്ന ഡെനിൻ ഡേവിസ് (27) തുറവൂരിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു. എറണാകുളം മൂക്കന്നൂർ ചോറ്റുപറമ്പിൽ പുതുശേരി ഡേവിസിന്റെ മകനാണ്.
രാത്രി തുറവൂർ - കുമാര വടക്കാട്ട് റോഡിൽ വെച്ച് ഡെനിൻ സഞ്ചരിച്ച ബൈക്ക് റോഡരികിലെ പോസ്റ്റിലിടിച്ചായിരുന്നു അപകടം. ജുബൈലിലെ ഇൻസ്‌പെക്ഷൻ കമ്പനിയിൽ ജീവനക്കാരനായിരുന്ന അദ്ദേഹം അടുത്തിടെയാണ് പ്രവാസം അവസാനിപ്പിച്ച് ഫൈനൽ എക്സിറ്റിൽ നാട്ടിലേക്ക് മടങ്ങിയത്.
സാംസ്കാരിക മേഖലയിലും സജീവമായിരുന്ന ഡെനിൻ മികച്ചൊരു ഗായകൻ കൂടിയായിരുന്നു. ജുബൈലിലെ വിവിധ കലാ-സാംസ്കാരിക വേദികളിൽ അദ്ദേഹം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ഡെനിെൻറ അകാല വിയോഗത്തിൽ ജുബൈൽ ഒ.ഐ.സി.സി കമ്മിറ്റി കടുത്ത ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. പ്രിയ സഹപ്രവർത്തകെൻറ വേർപാട് ബന്ധുക്കളെയും സുഹൃത്തുക്കളെയും തീരാദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

