മുൻ മന്ത്രി വി.സി. കബീറിന് ജിദ്ദ വിമാനത്താവളത്തിൽ സ്വീകരണം
text_fieldsമുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ വി.സി. കബീറിനെ ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒ.ഐ.സി.സി നേതാക്കൾ സ്വീകരിക്കുന്നു
ജിദ്ദ: ഗാന്ധിദർശൻ സമിതി സംസ്ഥാന ചെയർമാനും കോൺഗ്രസ് പാലക്കാട് ജില്ല നേതാവും മുൻ ആരോഗ്യ മന്ത്രിയുംകൂടിയായ വി.സി കബീറിന് ഒ.ഐ.സി.സി ജിദ്ദ റീജനൽ കമ്മിറ്റി പ്രസിഡന്റ് കെ.ടി.എ മുനീറിെൻറ നേതൃത്വത്തിൽ ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരണം നൽകി. ഉംറ നിർവഹിക്കാനായി പുണ്യഭൂമിയിൽ വീണ്ടും എത്തിപ്പെടാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും കേരളത്തിൽ നിന്നും ജോലി തേടി വന്നു ഒഴിവ് സമയങ്ങളിൽ സംഘടനാ പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തനരംഗത്തുള്ളവരെ കാണുമ്പോൾ ഏറെ അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞു.
സെക്രട്ടറിമാരായ ഇല്യാസ് പാലക്കാട്, സാദിക്ക് എന്നിവരും കൂടെയുണ്ടായിരുന്നു. കെ.ടി.എ. മുനീർ, അബ്ബാസ് ചെമ്പൻ, അലി തേക്ക്തോട്, മുജീബ് തൃത്താല, ഫൈസൽ തങ്ങൾ എന്നിവർ വി.സി. കബീറിനെ ഷാൾ അണിയിച്ചു സ്വീ കരിച്ചു. അഞ്ചു ദിവസത്തെ മക്ക സന്ദർശനവും രണ്ടു ദിവസത്തെ മദീന സന്ദർശനവും കഴിഞ്ഞ് ഈ മാസം 21ന് അദ്ദേഹം നാട്ടിലേക്ക് മടങ്ങുമെന്ന് ഒ.ഐ.സി.സി നേതാക്കൾ അറിയിച്ചു.

