Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുൻ ജിദ്ദ പ്രവാസിയും സാമൂഹിക പ്രവർത്തകനുമായിരുന്ന മലപ്പുറം സ്വദേശി നാട്ടിൽ നിര്യാതനായി

text_fields
bookmark_border
മുൻ ജിദ്ദ പ്രവാസിയും സാമൂഹിക പ്രവർത്തകനുമായിരുന്ന മലപ്പുറം സ്വദേശി നാട്ടിൽ നിര്യാതനായി
cancel
camera_alt

മുനീർ 

ജിദ്ദ: മുൻ പ്രവാസിയും കെ.എം.സി.സി ജിദ്ദ കാവന്നൂർ മുൻ ഭാരവാഹിയുമായിരുന്ന വാക്കാലൂർ പൂളക്കൽ മുനീർ (46) നാട്ടിൽ നിര്യാതനായി. ദീർഘകാലം ജിദ്ദയിൽ പ്രവാസിയായിരുന്ന മുനീർ, കെ.എം.സി.സിയുടെയും മുസ്‍ലിം ലീഗിന്റെയും സജീവ പ്രവർത്തകനായിരുന്നു. കേവലം സംഘാടകൻ എന്നതിലുപരി മികച്ചൊരു കലാകാരൻ കൂടിയായിരുന്നു അദ്ദേഹം.

ജിദ്ദ സന്ദർശിക്കാനെത്തുന്ന മുസ്‍ലിം ലീഗ് നേതാക്കളെ നേരിൽ കണ്ട് അവർക്കായി അദ്ദേഹം പെൻസിൽ കൊണ്ട് വരച്ച ചിത്രങ്ങൾ സമ്മാനിക്കുമായിരുന്നു. സ്നേഹപൂർവം അദ്ദേഹം നൽകിയിരുന്ന ആ ചിത്രങ്ങൾ ഇന്നും നേതാക്കളുടെയും സഹപ്രവർത്തകരുടെയും ഓർമകളിൽ മായാതെ നിൽക്കുന്നുണ്ടെന്ന് കെ.എം.സി.സി ജിദ്ദ ഏറനാട് മണ്ഡലം ഭാരവാഹികൾ അനുസ്മരിച്ചു.

പെട്ടെന്നുണ്ടായ സാഹചര്യങ്ങളാൽ കാരണം പ്രവാസം അവസാനിപ്പിച്ചു മടങ്ങേണ്ടി വന്ന മുനീർ, അരീക്കോട് തട്ടുകടയിലും വിവിധ ഹോട്ടലുകളിലും ജോലിചെയ്താണ് കുടുംബം പുലർത്തിയിരുന്നത്. പിതാവ്: അബൂബക്കർ മൗലവി, ഭാര്യ: ജമീല, മക്കൾ: ഫാത്തിമ റിയ (20), മുഹമ്മദ്‌ സിയ (14), ഹാമിസ് മുഹമ്മദ്‌ (4). പി.കെ. ബഷീർ എം.എൽ.എ, കാവന്നൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ പി.വി. ഉസ്മാൻ തുടങ്ങിയ നേതാക്കൾ അദ്ദേഹത്തിന്റെ വീട്ടിലെത്തി അന്തിമോപചാരം അർപ്പിക്കുകയും ബന്ധുക്കളെ ആശ്വസിപ്പിക്കുകയും ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Former Jeddah expatriate and social activist, Malappuram native passes away in his hometown
Next Story