എക്സ് പ്രവാസി സംഗമം
text_fields‘എക്സ് മുത്ലഖ്’ വാട്സ്ആപ് കൂട്ടായ്മയുടെ കുടുംബ സംഗമം മലപ്പുറം കോട്ടക്കുന്നിൽ നടന്നപ്പോൾ
മലപ്പുറം: സൗദി അറേബ്യയിലെ പ്രമുഖ ഫര്‍ണിച്ചര്‍ കമ്പനിയായ 'അല്‍ മുത്ലഖ് കമ്പനി'യിൽനിന്നും പിരിഞ്ഞുവന്ന മലയാളി ജീവനക്കാരുടെ വാട്സ്ആപ് കൂട്ടായ്മയായ 'എക്സ് മുത്ലഖ്' പ്രഥമ കുടുംബ സംഗമം സംഘടിപ്പിച്ചു. മലപ്പുറം കോട്ടക്കുന്നില്‍ പ്രത്യേകം തയാറാക്കിയ വേദിയായ 'ഒത്തുകൂടല്‍_2022' പരിപാടിയിൽ 30ല്‍പരം കുടുംബങ്ങളടക്കം 100ഓളം പേര്‍ പങ്കെടുത്തു. ഹംസ കരിമ്പില്‍, അസൈനാര്‍ (അസ്സു) കോഴിക്കോട്, നസീര്‍ പള്ളിക്കല്‍ എന്നിവര്‍ സംസാരിച്ചു.
ഓര്‍മകളും അനുഭവങ്ങളും സംഗമത്തില്‍ എല്ലാവരും പങ്കുവെച്ചു. മരിച്ചുപോയവരെ അനുസ്മരിച്ചു.സ്നേഹസൗഹൃദ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാനും വര്‍ഷത്തിലൊരിക്കല്‍ ഒത്തുകൂടാനും അഭിപ്രായമുയര്‍ന്ന സംഗമത്തില്‍ അടുത്ത സംഗമം തൃശൂര്‍ ജില്ലയില്‍ നടത്താനും തീരുമാനിച്ചു.അടുത്ത സംഗമത്തിൽ മുത്ലഖ് കമ്പനിയിൽ ജോലി ചെയ്ത് തിരിച്ചുവന്ന ആന്ധ്ര, കര്‍ണാടക, തമിഴ്നാട് പോലുള്ള സ്ഥലങ്ങളില്‍നിന്നുള്ള പ്രതിനിധികളെയും പങ്കെടുപ്പിക്കുവാനും വിപുലമായി നടത്താനും തീരുമാനിച്ചു.
അമീർ അലി കോഡൂർ അധ്യക്ഷത വഹിച്ചു. ഷാജു തൃശൂര്‍, ബഷീര്‍ തിരുനാവായ, അസീസ് ആനങ്ങാടി, ജാഫര്‍ കൊടുവള്ളി എന്നിവര്‍ സംഗമം നിയന്ത്രിച്ചു. ഹനീഫ വേങ്ങര സ്വാഗതവും അസൈനാർ എന്ന അസ്സു നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

