മുൻ പ്രവാസി പത്രപ്രവര്ത്തകന് പി.ടി. മൂസക്കോയയെ അനുസ്മരിച്ചു
text_fieldsമുൻ പ്രവാസി പത്രപ്രവര്ത്തകന് പി.ടി. മൂസക്കോയ അനുസ്മരണ പരിപാടിയിൽ ഡോ. മുഹമ്മദ് അഷ്റഫ് അലി മലൈബാരി സംസാരിക്കുന്നു
ജിദ്ദ: മൂന്നു പതിറ്റാണ്ടത്തെ പ്രവാസത്തിനൊടുവില്‍ ഒറ്റപ്പെടലിെൻറ ഏകാന്തതയിലേക്ക് വലിച്ചെറിയപ്പെട്ടപ്പോഴും അഗ്നിപരീക്ഷണങ്ങള്‍ അക്ഷോഭ്യനായി നേരിടുകയും തനിക്കുചുറ്റും നന്മയുടെ സൗരഭ്യം പരത്തുകയും ചെയ്ത അപൂര്‍വ വ്യക്തിത്വമായിരുന്നു ഇക്കഴിഞ്ഞ ദിവസം നിര്യാതനായ മുൻ പ്രവാസി പത്രപ്രവര്ത്തകന് പി.ടി. മൂസക്കോയയെന്ന് ഓൺലൈൻ അനുസ്മരണ ചടങ്ങില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ചെറുപ്പത്തിലേ കഥാകൃത്തെന്ന നിലയില്‍ കഴിവ് തെളിയിച്ചെങ്കിലും കടുത്ത പ്രാരബ്ധങ്ങളെ തുടര്‍ന്ന് സാഹിത്യസപര്യയെ കുരുതികൊടുത്ത് പ്രവാസം തിരഞ്ഞെടുത്ത മൂസക്കോയ വിസ്മയിപ്പിച്ച കഥാപാത്രമായിരുന്നുവെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ആത്മസുഹൃത്തുമായ സി.കെ. ഹസ്സന്‍കോയ അനുസ്മരിച്ചു.
മദീനയിലെ സാധാരണക്കാരായ പ്രവാസികളുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കുന്നതിനും അവ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പെടുത്തുന്നതിനും മുന്‍കൈയെടുത്തിരുന്ന മൂസക്കോയ, ഒട്ടനവധി ഗുണങ്ങളുള്ള വ്യക്തിയായിരുന്നുവെന്ന് ഡോ. മുഹമ്മദ് അഷ്റഫ് അലി മലൈബാരി പറഞ്ഞു. സുഹൃദ്സംഘം സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിൽ ഡോ. ഇസ്മാഇൗല് മരിതേരി അധ്യക്ഷത വഹിച്ചു.
എൻജി. അബ്ദുസ്സത്താര്‍ കണ്ണൂര്‍, ഹനീഫ കൊച്ചനൂര്‍, മുസാഫിര്‍, അബ്ദുല്ലക്കോയ കണ്ണങ്കടവ്, അഷ്റഫ് വേങ്ങാട്ട്, ഉസ്മാന് ഇരുമ്പുഴി, പി.എം. മായിന്‍കുട്ടി, റഫീഖ് റഹ്മാന് മൂഴിക്കല്‍, സിക്കന്തര്‍ പൊന്മാടത്ത്, സാദിഖലി തുവ്വൂര്‍, ബഷീര്‍ അലനല്ലൂര്‍, ബഷീര്‍ ബടേരി, ശരീഫ് പെരുവള്ളൂര്‍, സിദ്ദീഖ് കുറ്റിക്കാട്ടൂര്‍, കബീര്‍ കൊണ്ടോട്ടി, പി.പി. അബ്ദുറഹ്മാന്, അലവി ഒലിപ്പുഴ, കെ.എം. അന്‍വര്‍ എന്നിവര്‍ സംസാരിച്ചു. ഹസന് ചെറൂപ്പ സ്വാഗതവും നൗഫല്‍ പാലക്കോത്ത് നന്ദിയും പറഞ്ഞു. സഹല്‍ കാളമ്പ്രാട്ടില്‍ ഖിറാഅത്ത് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

