Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറി​യാ​ദ് മ​ല​പ്പു​റം...

റി​യാ​ദ് മ​ല​പ്പു​റം ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ വ​നി​ത വി​ഭാ​ഗം രൂ​പ​വ​ത്​​ക​രി​ച്ചു

text_fields
bookmark_border
representatives
cancel
camera_alt

ജു​വൈ​രി​യ​ത്ത് കു​ന്ന​ത്ത് (പ്ര​സി.), ലീ​ന ജാ​നി​ഷ് (ജ​ന. സെ​ക്ര.), ഷെ​മി മ​ൻ​സൂ​ർ (ട്ര​ഷ.) 

റി​യാ​ദ്: റി​യാ​ദി​ലെ മ​ല​പ്പു​റം ജി​ല്ല​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ മ​ല​പ്പു​റം ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്റെ (മി​അ) വ​നി​ത വി​ഭാ​ഗം രൂ​പ​വ​ത്​​ക​രി​ച്ചു. ബ​ത്​​ഹ​യി​ലെ അ​ൽ​ജ​സീ​റ ഹാ​ളി​ൽ കൂ​ടി​യ ജ​ന​റ​ൽ ബോ​ഡി പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. 2007 മു​ത​ൽ റി​യാ​ദി​ലെ സാം​സ്കാ​രി​ക സാ​മൂ​ഹി​ക ജീ​വ​കാ​രു​ണ്യ മേ​ഖ​ല​ക​ളി​ൽ സ​ജീ​വ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തി​യി​രു​ന്ന ‘മി​അ’​യു​ടെ പ്ര​ഥ​മ വ​നി​ത വി​ഭാ​ഗം ഭ​ര​ണ​സ​മി​തി​യാ​ണി​ത്.

2024-26 വ​ർ​ഷ​ത്തേ​ക്കു​ള്ള ആ​ദ്യ വ​നി​ത ഭ​ര​ണ​സ​മി​തി​യു​ടെ മു​ഖ്യ ഭാ​ര​വാ​ഹി​ക​ളാ​യി ജു​വൈ​രി​യ​ത്ത് കു​ന്ന​ത്ത് (പ്ര​സി.), ലീ​ന ജാ​നി​ഷ് (ജ​ന. സെ​ക്ര.), ഷെ​മി മ​ൻ​സൂ​ർ (ട്ര​ഷ.) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. സൈ​ഫു​ന്നി​സ സി​ദ്ദീ​ഖ് (വ​ർ​ക്കി​ങ് പ്ര​സി.), അ​സ്മ സ​ഫീ​ർ, ന​മീ​ർ ക​ള്ളി​യ​ത്ത് (വൈ. ​പ്ര​സി.), ന​ജ്​​ല ഫാ​ഹി​ദ്, ജാ​സ്മി​ൻ റ​സാ​ഖ് (ജോ. ​സെ​ക്ര.) എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

സ​ലീ​ന നാ​സ​ർ മു​ഖ്യ ര​ക്ഷാ​ധി​കാ​രി​യാ​യ ഭ​ര​ണ​സ​മി​തി​യി​ൽ ഫെ​മി ഫി​റോ​സ് (ജീ​വ​കാ​രു​ണ്യ ക​ൺ​വീ​ന​ർ), തൗ​ഫീ​റ ജ​മീ​ദ് (ക​ലാ-​സാം​സ്കാ​രി​ക ക​ൺ​വീ​ന​ർ), റ​ഹ്​​മ സു​ബൈ​ർ (പ​ബ്ലി​ക് റി​ലേ​ഷ​ൻ ഓ​ഫീ​സ​ർ), ജാ​സ്മി​ൻ റി​യാ​സ് (മീ​ഡി​യ ക​ൺ​വീ​ന​ർ) എ​ന്നി​വ​രെ​യും ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യി അ​ൻ​സാ​ർ ബീ​ഗം, അ​സ്ന എ​ട​വ​ണ്ണ, ഷ​ക്കീ​ല അ​ബൂ​ബ​ക്ക​ർ എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു. കൂ​ടാ​തെ 21 അം​ഗ നി​ർ​വാ​ഹ​ക സ​മി​തി​യും രൂ​പ​വ​ത്​​ക​രി​ച്ചു.

റി​യാ​ദി​ലെ മ​ല​പ്പു​റം ജി​ല്ല​യി​ൽ നി​ന്നു​ള്ള പ്ര​വാ​സി വ​നി​ത​ക​ളു​ടെ ക്ഷേ​മ​ത്തി​നും ശാ​ക്തീ​ക​ര​ണ​ത്തി​നും മു​ൻ​തൂ​ക്കം ന​ൽ​കി കൊ​ണ്ട് ഭാ​വി​യി​ൽ പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്കു​മെ​ന്ന് പു​തി​യ ഭ​ര​ണ​സ​മി​തി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia News
News Summary - Formed womens wing in Riyad Malappuram District Expatriate Association
Next Story