ഒ.ഐ.സി.സി വേങ്ങര മണ്ഡലം കമ്മിറ്റി രൂപവത്കരിച്ചു
text_fieldsബൈജു പാണ്ടികശാല, ഉമറലി അക്ബർ, ലത്തീഫ് കരുബിൽ പാണ്ടികശാല
റിയാദ്: ഒ.ഐ.സി.സി മലപ്പുറം ജില്ലകമ്മിറ്റിക്ക് കീഴിൽ വേങ്ങര നിയോജകമണ്ഡലം കമ്മിറ്റി നിലവിൽവന്നു. ബത്ഹ ഡി-പാലസ് ഹോട്ടലിലെ പാർട്ടി ഓഫിസിൽ നടന്ന യോഗത്തിൽ ജില്ല പ്രസിഡൻറ് സിദ്ദീഖ് കല്ലുപറമ്പൻ അധ്യക്ഷത വഹിച്ചു. ഗ്ലോബൽ കമ്മിറ്റിയംഗം നൗഫൽ പാലക്കാടൻ ഉദ്ഘാടനം ചെയ്തു. ഭാരവാഹികളെ റിയാദ് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി സക്കീർ ദാനത്ത് പ്രഖ്യാപിച്ചു.
കെ.കെ. ആഷിക് (മുഖ്യരക്ഷാധികാരി), ബൈജു പാണ്ടികശാല (പ്രസി.), ഉമറലി അക്ബർ (ജന. സെക്ര.), ലത്തീഫ് കരുബിൽ പാണ്ടികശാല (ട്രഷ.), നജ്മുദ്ദീൻ എൻ.ടി അച്ഛനബലം (വൈ. പ്രസി.). സിദ്ദീഖ് സി.പി ചേറ്റിപുറമാട് (വൈസ് പ്രസി.), യൂനസ് അച്ഛനബലം, റസാഖ് പാണ്ടികശാല, ബൈജു അച്ഛനബലം (സെക്രട്ടറിമാർ) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ട പുതിയ നേതൃത്വം.
മലപ്പുറം ജില്ലയുടെ സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി ജംഷാദ് തുവ്വൂർ സ്വാഗതവും ട്രഷറർ ലത്തീഫ് കരുബിൽ നന്ദിയും പറഞ്ഞു. പ്രസിഡൻറ് ബൈജു പാണ്ടികശാല സംസാരിച്ചു.

