ഫോര്‍ക്ക അംഗത്വ കാര്‍ഡുകള്‍ വിതരണം ചെയ്തു
text_fieldsഫോർക അംഗത്വ കാർഡ് വിതരണം ആക്ടിങ് ചെയര്മാന് ജയന് കൊടുങ്ങല്ലൂര്‍ ജനറൽ കൺവീനർ ഉമർ മുക്കത്തിന്
നൽകി ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: റിയാദില്‍ പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള പ്രാദേശിക കൂട്ടായ്മകളുടെ പൊതുവേദിയായ ഫെഡറേഷന് ഓഫ് റീജനല്‍ അസോസിയേഷന് (ഫോര്‍ക്ക) അംഗത്വ കാർഡ് വിതരണം ഉദ്ഘാടനം ചെയ്തു. അല്‍ മദീന ഹൈപ്പർ മാർക്കറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയിൽ ആക്ടിങ് വർക്കിങ് ചെയർമാൻ ജയൻ കൊടുങ്ങല്ലൂര്‍, ജനറൽ കൺവീനർ ഉമർ മുക്കത്തിന് നൽകി ഉദ്ഘാടനം നിര്‍വഹിച്ചു.
രണ്ടു ഘട്ടമായിട്ടാണ് ഐ.ഡി കാര്‍ഡ് വിതരണം നടക്കുന്നത് ആദ്യഘട്ടത്തില്‍ എല്ലാ ഭാരവാഹികൾക്കും എക്സിക്യൂട്ടിവ് അംഗങ്ങള്‍ക്കുമുള്ള കാര്‍ഡ് വിതരണമാണ് നടന്നത്. രണ്ടാം ഘട്ടത്തില്‍ അംഗ സംഘടനകളുടെ കൗണ്‍സില്‍ മെംബര്‍മാര്‍ക്കുള്ള കാര്‍ഡ് വിതരണം അടുത്ത മാസം നടക്കുമെന്ന് ആക്ടിങ് ചെയര്മാന് ജയന് കൊടുങ്ങല്ലൂര്‍ പറഞ്ഞു.
ചടങ്ങില്‍ അംഗത്വ കാര്‍ഡ് പ്രോഗ്രാം കൺവീനർ ജിബിൻ സമദ്, അലി ആലുവ, വിനോദ് കൃഷ്ണ, സൈഫ് കൂട്ടുങ്ങൽ, ഗഫൂർ കൊയിലാണ്ടി, സൈഫ് കായംകുളം, പ്രെഡിൻ അലക്സ്, ഷാജഹാൻ ചാവക്കാട്, അഡ്വ. ജലീൽ കോഴിക്കോട്, ഷിബു ഉസ്മാന്, കെ.ബി. ഷാജി, നാസര്‍ വലപ്പാട്, ഷാജഹാന് ചാവക്കാട്, ഹാഷിക് വലപ്പാട്, അഷ്റഫ് തയ്യില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. റിയാദിലെ പ്രാദേശിക സംഘടനകൾക്കുള്ള ഫോർക അംഗത്വ കാമ്പയിനും ഇതോടൊപ്പം തുടർന്നുവരികയാണ്. പുതുതായി അംഗത്വം എടുക്കാൻ ആഗ്രഹിക്കുന്ന സംഘടനകൾ 0502848248, 0509656734, 050436416 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

