രുചിയുടെ കലവറ; ഫോര്‍ക്ക അല്‍ മദീന ഫുഡ് ഫെസ്റ്റ് മേയ് 23ന്
text_fields‘രുചിയുടെ കലവറ’ ഫോര്‍ക്ക അല്‍ മദീന ഫുഡ് ഫെസ്റ്റ് സംഘാടകർ വാർത്ത സമ്മേളനം നടത്തുന്നു
റിയാദ്: കേരളീയ പ്രാദേശിക സംഘടനകളുടെ പൊതുവേദിയായ ഫെഡറേഷന് ഓഫ് കേരളയിറ്റ് റീജനല്‍ അസോസിയേഷന് (ഫോര്‍ക്ക) മദീന ഹൈപ്പർ മാർക്കറ്റുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന നാലാമത് ഫുഡ് ഫെസ്റ്റ് ഈ മാസം 23ന് നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വൈകീട്ട് രണ്ട് മുതല്‍ വൈകീട്ട് ഏഴു വരെ അല്‍ മദീന ഹൈപ്പര്‍ മാര്‍ക്കറ്റ് ഓഡിറ്റോറിയത്തില്‍ നടക്കും. ഫുഡ് ഫെസ്റ്റ് മത്സരത്തില്‍ നിബന്ധനകൾ പരിഗണിച്ച് ഒന്നും, രണ്ടും, മൂന്നും സ്ഥാനത്തിന് അർഹരാകുന്ന സംഘടനക്ക് യഥാക്രമം ഒരു പവൻ സ്വർണം, അര പവൻ സ്വർണം, 1001 റിയാൽ എന്നീ ക്രമത്തില്‍ സമ്മാനങ്ങള്‍ നല്‍കും.
ഒന്നാം സമ്മാനം അല്‍ മദീനയും രണ്ടാം സമ്മാനം സോനാ ജ്വല്ലറിയും മൂന്നാം സമ്മാനം കൊളംബസ് കിച്ചനുമാണ് നല്‍കുന്നത്. കൂടാതെ പങ്കെടുക്കുന്ന എല്ലാ സംഘടനകൾക്കും പ്രോത്സാഹന സമ്മാനങ്ങളും ചടങ്ങില്‍ വിതരണം ചെയ്യും. 34 അംഗ സംഘടനകളിൽനിന്ന് തെരഞ്ഞെടുത്ത 18 പ്രാദേശിക സംഘടനകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. ഓരോ ടീമിനും ഒരു ടേബിൾ നൽകും. അവർക്ക് അവരുടെ ഭക്ഷണ സാധനങ്ങൾ പ്രദർശിപ്പിക്കാം. നാലുപേർ അടങ്ങുന്ന ജഡ്ജിങ് പാനലാണ് വിധി നിർണയിക്കുന്നത്.
പ്രധാനമായും നാല് ഘടകങ്ങളാണ് വിധി നിർണയത്തിന് പരിഗണിക്കുക. രുചി, അലങ്കാരം, നിർമാണ രീതി വിവരണം, വൈവിധ്യം എന്നീ ഘടകങ്ങള്‍ കണക്കാക്കിയാണ് വിധി നിർണയം നടക്കുക.
അഞ്ച് മാർക്ക് പരമാവധി നിശ്ചയിച്ച ഈ നാല് ഘടകങ്ങൾക്കും കൂടി 20 മാർക്കാണ് പരിഗണിക്കുക. ഈ മാർക്കിന്റെ അടിസ്ഥാനത്തിലാണ് വിജയികളെ തെരഞ്ഞെടുക്കുന്നത്. വൈകീട്ട് അഞ്ചിന് നടക്കുന്ന സാംസ്കാരിക ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്യും.
വാര്‍ത്താസമ്മേളനത്തില്‍ ആക്ടിങ് ചെയര്മാന് ജയന് കൊടുങ്ങല്ലൂര്‍, ജനറല്‍ കണ്‍വീനര്‍ ഉമര്‍ മുക്കം, മദീന ഹൈപ്പര്‍മാര്‍ക്കറ്റ് ജനറല്‍ മാനേജര്‍ ശിഹാബ് കൊടിയത്തൂര്‍, ട്രഷറര്‍ ജിബിന്‍ സമദ്, രക്ഷാധികാരി അലി ആലുവ, പ്രോഗ്രം കണ്‍വീനര്‍ വിനോദ് കൃഷ്ണ, വൈസ് ചെയര്മാന് സൈഫ് കൂട്ടുങ്ങൽ, ജീവകാരുണ്യ കണ്‍വീനര്‍ ഗഫൂര്‍ കൊയിലാണ്ടി എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

