Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹോട്ടലുകളിൽ...

ഹോട്ടലുകളിൽ മറന്നുവെക്കുന്ന സാധനങ്ങൾ 30 ദിവസം വരെ സൂക്ഷിക്കണം

text_fields
bookmark_border
ഹോട്ടലുകളിൽ മറന്നുവെക്കുന്ന സാധനങ്ങൾ 30 ദിവസം വരെ സൂക്ഷിക്കണം
cancel

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ലെ ഹോ​ട്ട​ലു​ക​ളി​ലും മ​റ്റ് ഹോ​സ്പി​റ്റാ​ലി​റ്റി സ്ഥാ​പ​ന​ങ്ങ​ളി​ലും താ​മ​സി​ക്കു​ന്ന അ​തി​ഥി​ക​ൾ സാ​ധ​ന​ങ്ങ​ൾ മ​റ​ന്നു​വെ​ച്ചാ​ൽ അ​ത് കൃ​ത്യ​മാ​യി സൂ​ക്ഷി​ക്ക​ണ​മെ​ന്ന ക​ർ​ശ​ന നി​ർ​ദേ​ശ​വു​മാ​യി ടൂ​റി​സം മ​ന്ത്രാ​ല​യം. അ​തി​ഥി​ക​ൾ ഒ​ഴി​ഞ്ഞു​പോ​യ ശേ​ഷം റൂ​മു​ക​ളി​ൽ നി​ന്നോ മ​റ്റ് പ​രി​സ​ര​ങ്ങ​ളി​ൽ നി​ന്നോ എ​ന്തെ​ങ്കി​ലും വ​സ്തു​ക്ക​ൾ ല​ഭി​ച്ചാ​ൽ, സ്ഥാ​പ​ന​ങ്ങ​ൾ നി​ർ​ബ​ന്ധ​മാ​യും ബ​ന്ധ​പ്പെ​ട്ട അ​തി​ഥി​ക​ളെ വി​വ​രം അ​റി​യി​ക്ക​ണം.

ഇ​ത്ത​ര​ത്തി​ൽ ല​ഭി​ക്കു​ന്ന വ​സ്തു​ക്ക​ൾ കു​റ​ഞ്ഞ​ത് 30 ദി​വ​സം വ​രെ സു​ര​ക്ഷി​ത​മാ​യി സൂ​ക്ഷി​ക്കാ​ൻ ഹോ​സ്പി​റ്റാ​ലി​റ്റി സ്ഥാ​പ​ന​ങ്ങ​ൾ ബാ​ധ്യ​സ്ഥ​രാ​ണെ​ന്നും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. ഔ​ദ്യോ​ഗി​ക എ​ക്സ് പ്ലാ​റ്റ്‌​ഫോ​മി​ലൂ​ടെ​യാ​ണ് ടൂ​റി​സം മ​ന്ത്രാ​ല​യം പു​തി​യ ച​ട്ട​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ച​ത്. ന​ഷ്ട​പ്പെ​ട്ട വ​സ്തു​ക്ക​ൾ ക​ണ്ടെ​ത്തി​യാ​ൽ ഉ​ട​ൻ ത​ന്നെ ഉ​ട​മ​സ്ഥ​രെ ബ​ന്ധ​പ്പെ​ടേ​ണ്ട​തും നി​ശ്ചി​ത സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ അ​വ സം​ര​ക്ഷി​ക്കേ​ണ്ട​തും സ്ഥാ​പ​ന​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്. രാ​ജ്യ​ത്തെ ടൂ​റി​സം മേ​ഖ​ല​യി​ലെ സേ​വ​ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​ര​വും വി​ശ്വാ​സ്യ​ത​യും വ​ർ​ദ്ധി​പ്പി​ക്കു​ന്ന​തി​​ന്റെ ഭാ​ഗ​മാ​യാ​ണ് ഈ ​ന​ട​പ​ടി.

വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്കും മി​ക​ച്ച അ​നു​ഭ​വം ഉ​റ​പ്പാ​ക്കു​ക, താ​മ​സ​സ്ഥ​ല​ങ്ങ​ളി​ൽ അ​വ​രു​ടെ വ​സ്തു​ക്ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ക എ​ന്നി​വ​യാ​ണ് മ​ന്ത്രാ​ല​യം ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഹോ​സ്പി​റ്റാ​ലി​റ്റി മേ​ഖ​ല​യെ കൂ​ടു​ത​ൽ വ്യ​വ​സ്ഥാ​പി​ത​മാ​ക്കു​ന്ന​തി​ലൂ​ടെ സ​ന്ദ​ർ​ശ​ക​രു​ടെ സം​തൃ​പ്തി വ​ർ​ദ്ധി​പ്പി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നും മ​ന്ത്രാ​ല​യം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hotelsgulf news malayalamSaudi Arabian News
News Summary - Forgotten items in hotels must be kept
Next Story