Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിദേശികളുടെ പണമിടപാട് രേഖകൾ സൂക്ഷിക്കണം -സാമ

text_fields
bookmark_border
വിദേശികളുടെ പണമിടപാട് രേഖകൾ സൂക്ഷിക്കണം -സാമ
cancel

ദമ്മാം: വിദേശികളുടെ പണമിടപാട് രേഖകൾ സൂക്ഷിക്കാന്‍ സൗദി മോണിട്ടറി ഏജന്‍സി (സാമ) മണി എക്​സ്​​േചഞ്ച്​ സ്ഥാപനങ്ങളോട് നിര്‍ദേശിച്ചു. വിദേശത്തെ നാലില്‍ അധികം അക്കൗണ്ടുകളിലേക്ക്​ പണം അയക്കുന്നവർ അന്വേഷണ പരിധിയില്‍ വരും. വീഴ്ച വരുത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും സാമ മുന്നറിയിപ്പ് നല്‍കി.  

വരുമാനത്തില്‍ കൂടുതല്‍ പണം അയക്കുന്നത് റിപ്പോർട്ട്​ ചെയ്യണം.  ആര്‍ക്കാണോ പണം അയക്കുന്നത് അവരുമായുള്ള ബന്ധം ഇനി മണി എക്സ്ചേഞ്ചുകള്‍ രേഖപ്പെടുത്തണം. കഴിഞ്ഞ നാല് മാസങ്ങളില്‍ മുന്നൂറോളം പേരുടെ സംശയാസ്പദ  പണമിടപാട്​ അന്വേഷണ വിധേയമാക്കിയതിൽ വരുമാന സ്രോതസ്സ് തെളിയിക്കാന്‍ പറ്റാത്തവർക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തിയിരിക്കയാണ്. വരുമാനത്തിലധികമുള്ള പണം കണ്ടുകെട്ടാന്‍ അതത് രാജ്യങ്ങളുമായി ചര്‍ച്ച നടത്തുമെന്നും സാമ അറിയിച്ചു. ബാങ്ക് വഴി മാത്രമായിരിക്കണം ശമ്പളം നല്‍കേണ്ടത്.

എന്നാല്‍ മാത്രമേ ഇത്തരം അനധികൃത പണമിടപാട് നിര്‍ത്തലാക്കാന്‍ സാധിക്കുകയുള്ളു.  ഇതില്‍ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും സാമ മുന്നറിയിപ്പ് നല്‍കി. ഹവാല ഇടപാടുകാര്‍ക്കെതിരെയും ശക്തമായ നടപടി സ്വീകരിച്ച് വരികയാണ്​. ഇത്തരം സംവിധാനങ്ങളെ സഹായിക്കുന്നവരും അന്വേഷണ പരിധിയില്‍ വരുമെന്ന്​ സാമ മുന്നറിയിപ്പ് നല്‍കി.  

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - foreigners-saudi-gulf news
Next Story