Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവിദേശത്തുള്ളവർക്ക്​...

വിദേശത്തുള്ളവർക്ക്​ ഒാൺലൈനായി ഇഖാമ പുതുക്കാം, റീഎൻ​ട്രി കാലാവധി നീട്ടാം

text_fields
bookmark_border
വിദേശത്തുള്ളവർക്ക്​ ഒാൺലൈനായി ഇഖാമ പുതുക്കാം, റീഎൻ​ട്രി കാലാവധി നീട്ടാം
cancel
camera_alt

സൗദി ആഭ്യന്തരമന്ത്രി അമീർ അബ്​ദുൽ അസീസ്​ ബിൻ സഉൗദ്​ ബിൻ നായിഫ്

ജിദ്ദ: സൗദി തൊഴിൽവിസയുള്ള വിദേശ രാജ്യങ്ങളിൽ കഴിയുന്ന പ്രവാസികൾക്ക്​​ സൗദി ജവാസത്തി​െൻറ (പാസ്​പോർട്ട്​ വിഭാഗം) അബ്ഷീർ ഒാൺലൈൻ പോർട്ടൽ വഴി ഇഖാമ പുതുക്കാനും റീ എൻട്രിയുടെ കാലാവധി നീട്ടാനും സാധിക്കും.

ജവാസത്ത്​ ​സാ​േങ്കതിക വിഭാഗം ഉപമേധാവി ജനറൽ ഖാലിദ്​ അൽസൈഹാൻ അറിയിച്ചതാണ്​ ഇക്കാര്യം. അബ്ഷിർ പോർട്ടലിൽ പുതുതായി ഉൾപ്പെടുത്തിയ 12 സർവിസുകളിൽ രണ്ടെണ്ണം ഇതിനുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ജവാസത്ത്​​ ഒാഫിസിൽ നേരിട്ട്​ ഹാജരാവാതെതന്നെ സ്വദേശികൾക്കും വിദേശികൾക്കും പാസ്​പോർട്ട്​ സേവനങ്ങൾ അബ്ഷിർ വഴി നേടാനാവും. അവധിക്ക്​ നാടുകളിൽ പോയവർക്ക്​ അവിടെ കഴിഞ്ഞുകൊണ്ടുതന്നെ ഇഖാമ പുതുക്കാനും റീ​എൻട്രി വിസ കാലാവധി ദീർഘിപ്പിക്കാനും കഴിയും.

നേര​േത്ത ഇത്​ സാധ്യമായിരുന്നില്ല. പ്രവാസികളുടെ ആശ്രിതരുടെ വിസകൾ പുതുക്കിയിരുന്നതും ജവാസത്ത്​​ ഒാഫിസുകളിൽ നേരിട്ട്​ ഹാജരായി ആയിരുന്നു. എന്നാൽ, അബ്ഷീർ വന്നതോടെ ഒാൺലൈനിൽ നടത്താനാവും. അബ്​ഷീറിൽ ഉൾപ്പെടുത്തിയ പുതിയ സർവിസുകളുടെ ഉദ്​ഘാടനം സൗദി ആഭ്യന്തരമന്ത്രി അമീർ അബ്​ദുൽ അസീസ്​ ബിൻ സഉൗദ്​ ബിൻ നായിഫ്​ കഴിഞ്ഞദിവസം വെർച്വലായി നടന്ന ചടങ്ങിൽ നിർവഹിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Foreignerssaudi newsiqama onlinere-entry period
Next Story