Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമക്കയിൽ വ്യാജ പ്രവേശന...

മക്കയിൽ വ്യാജ പ്രവേശന പെർമിറ്റ് പരസ്യം നൽകിയ വിദേശി പിടിയിൽ

text_fields
bookmark_border
മക്കയിൽ വ്യാജ പ്രവേശന പെർമിറ്റ് പരസ്യം നൽകിയ വിദേശി പിടിയിൽ
cancel

മ​ക്ക: വി​ശു​ദ്ധ ന​ഗ​ര​മാ​യ മ​ക്ക​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​നാ​യി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി വ്യാ​ജ​വും തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​തു​മാ​യ പെ​ർ​മി​റ്റ് പ​ര​സ്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച യ​മ​ൻ സ്വ​ദേ​ശി​യെ മ​ക്ക പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു.

സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ൾ ഉ​പ​യോ​ഗി​ച്ച് ജ​ന​ങ്ങ​ളെ വ​ഞ്ചി​ക്കു​ക​യും നി​യ​മ​വി​രു​ദ്ധ​മാ​യി പ​ണം ത​ട്ടാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത​തി​നാ​ണ് ഇ​യാ​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്ത​ത്. പ്ര​തി​യെ പി​ടി​കൂ​ടി​യ പൊ​ലീ​സ് തു​ട​ർ നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കാ​യി കേ​സ് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന് കൈ​മാ​റി. ഹ​ജ്ജ് ക​ർ​മ​ങ്ങ​ളു​മാ​യും മ​ക്ക പ്ര​വേ​ശ​ന​വു​മാ​യും ബ​ന്ധ​പ്പെ​ട്ട എ​ല്ലാ നി​യ​മ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് പൊ​തു​സു​ര​ക്ഷാ വി​ഭാ​ഗം ജ​ന​ങ്ങ​ളോ​ട് അ​ഭ്യ​ർ​ത്ഥി​ച്ചു.

നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ മ​ക്ക, മ​ദീ​ന, റി​യാ​ദ്, കി​ഴ​ക്ക​ൻ പ്ര​വി​ശ്യ എ​ന്നി​വ​ട​ങ്ങ​ളി​ൽ ഉ​ള്ള​വ​ർ 911 എ​ന്ന ന​മ്പ​റി​ലും, രാ​ജ്യ​ത്തെ മ​റ്റ് ഭാ​ഗ​ങ്ങ​ളി​ൽ ഉ​ള്ള​വ​ർ 999 എ​ന്ന ന​മ്പ​റി​ലും ബ​ന്ധ​പ്പെ​ട്ട് അ​ധി​കൃ​ത​രെ വി​വ​രം അ​റി​യി​ക്കേ​ണ്ട​താ​ണ്.

ഇ​ത്ത​രം വ്യാ​ജ വാ​ഗ്ദാ​ന​ങ്ങ​ളി​ൽ വീ​ഴ​രു​തെ​ന്നും ഔ​ദ്യോ​ഗി​ക സം​വി​ധാ​ന​ങ്ങ​ൾ വ​ഴി മാ​ത്ര​മേ അ​നു​മ​തി പ​ത്ര​ങ്ങ​ൾ കൈ​പ്പ​റ്റാ​വൂ എ​ന്നും സു​ര​ക്ഷാ വി​ഭാ​ഗം പ്ര​ത്യേ​കം ഓ​ർ​മി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsSaudi Arabiagulfnewsmalayalam
News Summary - Foreigner arrested for advertising fake entry permit in Mecca
Next Story