Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റിയാദിൽ അനാശാസ്യ പ്രവർത്തനം: വിദേശ വനിത പിടിയിൽ; നിയമനടപടികൾ സ്വീകരിച്ചു

text_fields
bookmark_border
https://www.madhyamam.com/tags/arrest
cancel

റിയാദ്: തലസ്ഥാന നഗരിയിൽ അനാശാസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട വിദേശ വനിതയെ റിയാദ് പൊലീസ് അറസ്​റ്റ്​ ചെയ്തു. കുറ്റകൃത്യങ്ങളും നിയമവിരുദ്ധ പ്രവർത്തനങ്ങളും തടയുന്നതിനായി രാജ്യത്ത് തുടർന്നുവരുന്ന സുരക്ഷാ പരിശോധനകളുടെ ഭാഗമായാണ് നടപടി.

ജനറൽ ഡയറക്ടറേറ്റ് ഓഫ് കമ്യൂണിറ്റി സെക്യൂരിറ്റി ആൻഡ് ആന്റി ഹ്യൂമൻ ട്രഫിക്കിങ്​ വിഭാഗവുമായി സഹകരിച്ച് റിയാദ് മേഖല പോലീസാണ് പരിശോധനക്ക് നേതൃത്വം നൽകിയത്. പിടിയിലായ വനിതക്കെതിരെ പ്രാഥമിക നിയമനടപടികൾ സ്വീകരിച്ച ശേഷം കേസ് തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

പൊതുജനസുരക്ഷക്കും രാജ്യത്തെ നിയമവ്യവസ്ഥക്കും ഭംഗം വരുത്തുന്ന പ്രവർത്തനങ്ങൾ കണ്ടെത്താൻ ലക്ഷ്യമിട്ടുള്ള സുരക്ഷാ കാമ്പയ്‌നുകൾ വരും ദിവസങ്ങളിലും ശക്തമായി തുടരുമെന്നും, നിയമലംഘനം നടത്തുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കുമെന്നും സുരക്ഷാ അധികൃതർ മുന്നറിയിപ്പ് നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - legal action taken against Foreign woman for immoral activity in Riyadh
Next Story